
പട്ടാളം ജാനകി എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ | ഫോട്ടോ: അറേഞ്ച്ഡ്
കൊച്ചി: ജാനകി എന്ന പേരിനെച്ചൊല്ലി സെൻസർ ബോർഡ് സിനിമയ്ക്ക് കത്തിവെക്കുമ്പോൾ പതിറ്റാണ്ടുകൾക്കുമുൻപ് ജാനകി എന്ന കേന്ദ്രകഥാപാത്രത്തെ മുൻനിർത്തി ഇതേപേരിൽ സിനിമ ഇറങ്ങിയിട്ടുണ്ട്.
1977-ൽ ജയൻ, വിൻസെന്റ്, ഉണ്ണിമേരി, രവികുമാർ, സുധീർ, വിജയലളിത എന്നിവർ പ്രധാനകഥാപാത്രങ്ങളായി പുറത്തിറങ്ങിയ ചിത്രമാണ് ‘പട്ടാളം ജാനകി.’ ക്രോസ്‌ബെൽറ്റ് മണിയായിരുന്നു സംവിധായകൻ.
സെൻസർ ബോർഡിനെതിരെ ഫെഫ്ക
‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പ്രദർശനം തടഞ്ഞ നടപടിയിൽ സെൻസർ ബോർഡിനെതിരേ വിമർശനവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. സിനിമയിൽ ജാനകി എന്ന പേര് ഒഴിവാക്കണമെന്നായിരുന്നു ബോർഡിന്റെ ആവശ്യം. ഇരയാകുന്ന പെൺകുട്ടിക്ക് സീതാദേവിയുടെ പേര് പാടില്ലെന്നു പറഞ്ഞെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. കേന്ദ്രമന്ത്രികൂടിയായ സുരേഷ് ഗോപി നായകനായെത്തുന്ന സിനിമ 27-ന് റിലീസ് ചെയ്യാനിരിക്കെയാണ് സെൻസർ ബോർഡിന്റെ ഇടപെടൽ.
സിനിമയുടെ പേരിൽനിന്നും കഥാപാത്രത്തിന്റെ പേരിൽനിന്നും ജാനകി എന്നത് നീക്കണമെന്നാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്. നേരത്തേ എം.ബി. പത്മകുമാറിന്റെ സിനിമയ്ക്കും ഇതേപ്രശ്നമുണ്ടായിരുന്നു. എബ്രഹാമും ജാനകിയും തമ്മിലുള്ള പ്രണയമായിരുന്നു പ്രമേയം. പിന്നീട് ജാനകിയെ ജയന്തിയാക്കിയപ്പോഴാണ് സർട്ടിഫിക്കറ്റ് കിട്ടിയത്. ഇങ്ങനെയാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ കഥാപാത്രങ്ങൾക്ക് ഉപയോഗിക്കേണ്ട പേരുകൾ സെൻസർ ബോർഡ് തരട്ടേയെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
കോർട്ട് റൂം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സിനിമ പ്രവീൺ നാരായണനാണ് സംവിധാനംചെയ്തിരിക്കുന്നത്. സുരേഷ് ഗോപി നേരിട്ട് ഇടപെട്ടിട്ടും സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത് ഫെഫ്ക ഗൗരവത്തോടെയാണ് കാണുന്നത്.
പണ്ട് പല സിനിമകളിലും ജാനകി എന്ന പേര് വന്നിട്ടും ഉണ്ടാകാത്ത ചിന്തകളും മുൻവിധികളും ഇപ്പോഴുണ്ടാകുന്നത് രാഷ്ട്രീയപ്രേരിതമാണെന്നാണ് ഫെഫ്കയുടെ ആരോപണം.
Content Highlights: Censorship Controversy: "Janaki" Film Sparks Debate Over Name and Artistic Freedom
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·