Published: November 14, 2025 07:25 AM IST Updated: November 14, 2025 09:17 AM IST
1 minute Read
-
ബാറ്റിങ് കരുത്തുകൂട്ടി ഇന്ത്യ, സ്പിൻ ബോളിങ്ങും നിർണായകം
കൊൽക്കത്ത∙ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്കു ടോസില്ല. ടോസ് വിജയിച്ച ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ ബാറ്റിങ് തിരഞ്ഞെടുത്തു. പരുക്കേറ്റ പേസ് ബോളർ കഗിസോ റബാദ കൊൽക്കത്തയിൽ കളിക്കാനിറങ്ങില്ല. പകരക്കാരനായി കോർബിൻ ബോഷ് ടീമിലെത്തി. ഇന്ത്യൻ ടീമിൽ നിതീഷ് കുമാർ റെഡ്ഡിക്കു പകരം വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് തിരിച്ചെത്തി. നാല് സ്പിന്നർമാരാണ് ഇന്ത്യൻ നിരയിലുള്ളത്.അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ എന്നിവര്‍ കളിക്കും.
ഇന്ത്യ പ്ലേയിങ് ഇലവൻ– യശസ്വി ജയ്സ്വാൾ,കെ.എൽ. രാഹുൽ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), വാഷിങ്ടൻ സുന്ദർ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവൻ– എയ്ഡൻ മാർക്രം, റയാൻ റിക്കിൾട്ടൻ, വിയാൻ മുൾഡർ, ടെംബ ബാവുമ, ടോണി ഡെ സോർസി, ട്രിസ്റ്റൻ സ്റ്റബ്സ്, കൈൽ വെരെയ്ൻ, മാർകോ യാൻസൻ, കോർബിൻ ബോഷ്, സിമോൺ ഹാർമർ, കേശവ് മഹാരാജ്.
ആദ്യ 2 ദിവസങ്ങളിൽ സ്വിങ്ങും ബൗൺസുമായി പേസ് ബോളർമാരെ സഹായിക്കുന്നതാണ് ഈഡൻ ഗാർഡൻസിന്റെ ചരിത്രം. തുടർന്ന് പിച്ച് സ്പിന്നർമാർക്ക് അനുകൂലമാകും. എങ്കിലും ഇന്ത്യൻ ഗ്രൗണ്ടുകളിൽ പേസ് ബോളർമാർക്ക് മികച്ച റെക്കോർഡുള്ള ഗ്രൗണ്ടാണ് ഈഡനിലേത്. ഈഡനിൽ നടന്ന കഴിഞ്ഞ 3 ടെസ്റ്റ് മത്സരങ്ങളിൽ 85 വിക്കറ്റുകളും നേടിയത് പേസ് ബോളർമാരാണ്.'
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര 2–0ന് തൂത്തുവാരാനായാൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ ശ്രീലങ്കയെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തും. പരമ്പരയിൽ മറ്റ് ഫലങ്ങളാണെങ്കിൽ ഇന്ത്യ മൂന്നാം സ്ഥാനത്തു തുടരും. ഓസ്ട്രേലിയയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. നിലവിലെ ചാംപ്യൻമാരായ ദക്ഷിണാഫ്രിക്ക അഞ്ചാംസ്ഥാനത്തും.
English Summary:








English (US) ·