Published: December 29, 2025 08:32 AM IST Updated: December 29, 2025 10:32 AM IST
1 minute Read
അഹമ്മദാബാദ് ∙ സെഞ്ചറികളുടെ പൂരപ്പറമ്പായി മാറിയ വിജയ് ഹസാരെ ആഭ്യന്തര ഏകദിന ടൂർണമെന്റിലെ മൂന്നാം റൗണ്ട് മത്സരങ്ങൾ ഇന്ന്. രാജ്യത്തെ 5 നഗരങ്ങളിലായി 19 മത്സരങ്ങളാണ് ഇന്നു നടക്കുക. അഹമ്മദാബാദിൽ രാവിലെ 9ന് ആരംഭിക്കുന്ന മത്സരത്തിൽ കേരളം മധ്യപ്രദേശിനെ നേരിടും. മത്സരം ജിയോ ഹോട്സ്റ്റാറിൽ തൽസമയം.
കഴിഞ്ഞ മത്സരങ്ങളിൽ സെഞ്ചറിയുമായി തിളങ്ങിയ വിരാട് കോലിയും രോഹിത് ശർമയും വിജയ് ഹസാരെ മൂന്നാംറൗണ്ട് മത്സരങ്ങൾക്കില്ല. ഋഷഭ് പന്ത് നയിക്കുന്ന ഡൽഹി, സൗരാഷ്ട്രയെ നേരിടുമ്പോൾ ഷാർദൂൽ ഠാക്കൂർ നയിക്കുന്ന മുംബൈയ്ക്ക് ഛത്തീസ്ഗഡിനെതിരെയാണ് മത്സരം.
കഴിഞ്ഞ 2 മത്സരങ്ങളിൽ ഡൽഹിക്കായി ഒരു സെഞ്ചറിയും അർധ സെഞ്ചറിയും നേടിയ വിരാട് കോലി അടുത്തമാസം ഒരു മത്സരം കൂടി കളിക്കാൻ താൽപര്യമറിയിച്ചിട്ടുണ്ട്. ഇന്ന് ജയ്പുരിൽ നടക്കുന്ന മത്സരത്തിൽ ഉത്തരാഖണ്ഡിനെ നേരിടുന്ന പഞ്ചാബ് ടീമിൽ അഭിഷേക് ശർമ കളിക്കും.
ശ്രേയസ് തിരിച്ചു വരുന്നുവാരിയെല്ലിനേറ്റ പരുക്കിനെത്തുടർന്ന് മത്സരക്കളത്തിൽനിന്നു വിട്ടുനിന്ന ശ്രേയസ് അയ്യർ വിജയ് ഹസാരെ ടൂർണമെന്റിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്നു. ബെംഗളൂരു ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ പരിശീലനം നടത്തുന്ന ശ്രേയസ്, ജനുവരി ആദ്യവാരം 2 മത്സരങ്ങളിൽ മുംബൈ ടീമിൽ കളിക്കും. ജനുവരി 11ന് ആരംഭിക്കുന്ന ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുൻപ് ഫോമും ഫിറ്റ്നസും വീണ്ടെടുക്കുകയാണ് ശ്രേയസിന്റെ ലക്ഷ്യം.
English Summary:








English (US) ·