Authored by: അശ്വിനി പി|Samayam Malayalam•10 Mar 2026, 11:47 americium IST
എന്തൊക്കെ അസ്ലീലങ്ങള്‍ തൃഷയെ കുറിച്ച് പലരും പറഞ്ഞു, എന്നിട്ടൊന്നും മിണ്ടാത്തവര്‍ എന്തിനാണ് എനിക്ക് മറുപടി തന്നത്. വിജയ് - സംഗീത ദമ്പതികളെ സംബന്ധിച്ച് അവര്‍ക്കിടയിലെ മൂന്നാമത്തെ ആളാണ് തൃഷ എന്ന് പാര്‍ത്ഥിപന്‍ പറയുന്നു
തൃഷയ്ക്ക് മറുപടി നൽകി പാർത്ഥിപൻതൃഷയുമായുള്ള പ്രശ്‌നത്തില്‍ പാര്‍ത്ഥിപന്റെ പ്രതികരണത്തിന്റെ തുടര്‍ച്ച
എന്നെ സംബന്ധിച്ച് അനാവശ്യമായ വിവാദങ്ങളൊന്നും ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അതുകാരണമാണ് കുന്ദൈവി പരമാര്‍ശം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പിറ്റേന്ന് രാവിലെ മറ്റാരോ എടുത്ത വീഡിയോയിലൂടെ അത് പുറത്ത് വന്നു. കുന്ദവി വീട്ടില്‍ തന്നെ കുന്ദവിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നു എന്ന് ഞാന്‍ പറഞ്ഞത് മറ്റൊരു തരത്തില്‍ പ്രശ്‌നമായി മാറി. അത് ഏത് തരത്തിലുള്ള പ്രശ്‌നം ഉണ്ടാക്കിയെന്നാല്‍, ഞാന്‍ പറഞ്ഞത് ഒരേ ഒരു പെണ്‍മണിയെ കുറിച്ചാണ്. എനിക്ക് സംബന്ധമേ ഇല്ലാത്ത മൂന്നാമത്തെ ആളെ കുറിച്ചാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്. ഈ പ്രശ്‌നത്തില്‍ മൊത്തം മൂന്ന് പേരാണ് എന്നത് എടുത്താല്‍ ആദ്യത്തെ ആള്‍ എന്റെ സുഹൃത്ത് വിജയ് ആണ്. അദ്ദേഹത്തിന്റെ ഉയര്‍ച്ചയിലും നേട്ടത്തിലും ഞാന്‍ അഭിമാനിക്കുന്നു. രണ്ടാമത്തെ ആള്‍ അദ്ദേഹത്തിന്റെ ഭാര്യ സംഗീത. ഇപ്പോഴും കോടതി തീരുമാനിക്കാത്തതിനാല്‍ ഭാര്യ എന്ന ആ ഉയര്‍ന്ന പദവിയില്‍ അവര്‍ തന്നെയാണുള്ളത്. ആ സാഹര്യത്തില്‍ ഈ മൂന്നാമത്തെ ആളെ കുറിച്ച് പറയേണ്ട ആവശ്യം എനിക്കില്ല. എന്നിരുന്നാലും ഇതെല്ലാം സ്ത്രീകള്‍ക്ക് എതിരായ ഒരു വിഷയനമാണ്. കുന്ദവൈ വീട്ടിലിരുന്നാല്‍ പ്രശ്‌നമുണ്ടാവില്ല എന്ന് പറഞ്ഞത്, എല്ലാ സ്ത്രീകളും വീട്ടില്‍ തന്നെ ഇരിക്കണം എന്ന് ഞാന്‍ പറഞ്ഞത് പോലുള്ള ഒരു ധ്വനിയുണ്ടാക്കി. അത് വേണ്ടിയിരുന്നില്ല എന്ന് തോന്നിയത് കൊണ്ടാണ് ആ വിഷയത്തില്‍ ഞാന്‍ പിന്നീട് ഖേദം ഖേദം പ്രകടിപ്പിച്ചത്.
Also Read: 40 കഴിഞ്ഞ ഇവര്‍ക്ക് വീട്ടിലിരുന്നൂടെ, വിജയ്‌യെ കൂടുതല്‍ പ്രശ്‌നത്തിലാക്കണോ; തൃഷയ്ക്ക് മറുപടിയുമായി പാര്‍ത്ഥിപന്‍
വളരെ ആത്മാര്‍ത്ഥമായിട്ടാണ് ഞാന്‍ ഖേദം പ്രകടിപ്പിച്ചത്, പക്ഷേ അത് കഴിഞ്ഞാണ് തൃഷയുടെ ട്വീറ്റ് വന്നത്. അങ്ങനെ ഒരു ട്വീറ്റ് വരുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ഖേദം പ്രകടിപ്പിക്കില്ലായിരുന്നു. അത് കണ്ടപ്പോള്‍ എനിക്ക് മനസ്സിലുണ്ടായ ഒരു പ്രശ്‌നം, അത് കാരണമാണ് ഞാന്‍ ഇപ്പോള്‍ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നതിലേക്ക് എത്തിയത്.
മൂന്നാംതരക്കാരിയുടെ മൂന്നാം തരമായ ട്വീറ്റ് എനിക്കുണ്ടാക്കിയ പ്രശ്‌നത്തെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ഞാന്‍ പറഞ്ഞതിന് അവര്‍ എതിര്‍പ്പ് പറയരുത്, അഭിപ്രായം പറയരുത് എന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ സമീപകാലത്ത് അവരെ കുറിച്ച് വന്ന അസ്ലീലമായ, അപമാനകരമായ ഒരുപാട് വിഷയങ്ങള്‍ ഇവിടെയുണ്ട്. ഒരു പാര്‍ട്ടി തലവന്‍ പോലും അവരെ കുറിച്ച് പറഞ്ഞ മോശമായ കാര്യത്തിന് അവര്‍ മറുപടി കൊടുത്തിരുന്നുവെങ്കില്‍, എനിക്ക് തന്ന മറുപടിയും ഞാന്‍് അംഗീകരിക്കുമായിരുന്നു. ഒന്നിനോടും പ്രതികരിക്കാതെ എന്നോട് മാത്രം പ്രതികരിച്ച അവരോട് ഞാന്‍ ഖേദം പ്രകടിപ്പിച്ചത് തന്നെ തെറ്റാണ് എന്ന് പലരും പറഞ്ഞു. വി സ്റ്റാന്റ് വിത്ത് പാര്‍ത്ഥിപന്‍ എന്ന ഹാഷ് ടാഗ് നല്‍കി എനിക്ക് പിന്തുണ അറിയിക്കുന്നവര്‍ക്കും നന്ദി. എന്തെന്നാല്‍ നിങ്ങള്‍ എനിക്കൊപ്പം എന്നതല്ല, സത്യത്തിനൊപ്പമാണ് എന്നത് തന്നെ- രണ്ടാമത്തെ ഒരു വീഡിയോയില്‍ ഇതിന്റെ സത്യാവസ്ഥ പറയും എന്ന് പറഞ്ഞാണ് പാര്‍ത്ഥിപന്റെ ട്വീറ്റ് അവസാനിക്കുന്നത്.






English (US) ·