Published: December 15, 2025 03:07 PM IST
1 minute Read
ന്യൂഡൽഹി∙ അർജന്റീന ഇതിഹാസ താരം ലയണൽ മെസ്സി ന്യൂഡൽഹിയിലെത്തി. നേരത്തേ തീരുമാനിച്ചതിലും മൂന്നു മണിക്കൂറോളം വൈകി, തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് മെസ്സി ഡൽഹിയിൽ വിമാനമിറങ്ങിയത്. ഡൽഹിയിലെ മൂടൽ മഞ്ഞു കാരണമാണ് മെസ്സിയുടേയും സംഘത്തിന്റേയും യാത്ര വൈകിയത്. ഡൽഹി അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയത്തിലെ പരിപാടികളും 40 മിനിറ്റോളം വൈകിയാകും തുടങ്ങുക.
അതേസമയം ലയണൽ മെസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണില്ല. പ്രധാനമന്ത്രി തിങ്കളാഴ്ച ജോർദാന്‍ സന്ദർശനത്തിനായി പുറപ്പെട്ടു. വിമാനത്താവളത്തിൽനിന്ന് ലീല പാലസ് ഹോട്ടലിലേക്കാണു മെസ്സിയും സംഘവും പോയത്. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി, ബോളിവുഡ് താരം വരുൺ ധവാന്‍ ഉൾപ്പടെയുള്ളവർ മെസ്സിയെ സ്വീകരിക്കാനെത്തും.
English Summary:








English (US) ·