Published: October 25, 2025 05:47 PM IST
1 minute Read
തിരുവനന്തപുരം∙ സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ പെൺകുട്ടികളുടെ നീന്തലിൽ അജുഷി അവന്തികയ്ക്ക് അതുല്യ നേട്ടം. 100 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ബാക്ക് സ്റ്റ്രോക്ക്, 50 മീറ്റർ ഫ്രീസ്റ്റൈൽ എന്നീ മൂന്ന് ഇനങ്ങളിലും മീറ്റ് റെക്കോർഡോടെയാണ് അവന്തിക സ്വർണം സ്വന്തമാക്കിയത്.
തിരുവനന്തപുരം സ്വദേശിയായ അജൂഷി അവന്തിക, എംവിഎച്ച്എസ്എസ് തുണ്ടത്തിലിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. 50 മീറ്റർ ഫ്രീസ്‌റ്റൈലിൽ 29.63 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയപ്പോൾ 14 വർഷം മുൻപ് ഉള്ള മീറ്റ് റെക്കോർഡാണ് അവന്തിക തകർത്തത്. 50 മീറ്റർ ബാക്ക് സ്ട്രോക്കിൽ 34.60 സെക്കൻഡിൽ പൂർത്തിയാക്കി വീണ്ടും റെക്കോർഡിട്ടു. 100 മീറ്റർ ഫ്രീ സ്റ്റൈലിൽ 1.07.49 മിനിറ്റിൽ പൂർത്തിയാക്കിയപ്പോൾ ഹാട്രിക് സ്വർണത്തോടൊപ്പം ഹാട്രിക്ക് മീറ്റ് റെക്കോർഡ് കൂടി അവന്തിക സ്വന്തമാക്കി.
കുട്ടിക്കാലം മുതൽ നീന്തൽ അഭ്യാസമാക്കിയ അവന്തികയുടെ പരിശീലകൻ സതീഷ് കുമാറാണ്. ദിവസവും പുലർച്ചെ ആരംഭിക്കുന്ന കഠിന പരിശീലനമാണ് അവന്തികയുടെ വിജയരഹസ്യമെന്നും ദൃഢനിശ്ചയവും സ്ഥിരതയാർന്ന പരിശീലനവും മത്സരത്തിൽ കൃത്യത പുലർത്തുന്ന മനോഭാവവുമാണ് അവന്തികയെ വിജയത്തിലേക്ക് നയിച്ചതെന്നും സതീഷ് കുമാർ പറഞ്ഞു. ഈ മേളയിലെ ഏറ്റവും മിന്നുന്ന പ്രകടനങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് അവന്തികയുടെ വിജയം.
English Summary:








English (US) ·