Authored by: അശ്വിനി പി|Samayam Malayalam•14 Jun 2025, 5:51 pm
ഇവൾ എന്താണ് പറയുന്നത്, കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ എന്ന് നിങ്ങൾക്ക് തോന്നാം, പക്ഷേ മൂന്ന് തവണ പരിശോധിച്ചതിന് ശേഷമാണ് ഓട്ടിസം രോഗാവസ്ഥയിലാണ് ഞാൻ എന്ന് തിരിച്ചറിഞ്ഞത്
ജ്യോത്സ്ന വളരെ ചെറിയ പ്രായത്തിലാണ് ഫെയിം എന്റെ ജീവിതത്തിലേക്ക് വന്നത്. പതിനാറാം വയസ്സിൽ, ഞാൻ ഒരിക്കലും ആവശ്യപ്പെടാത്ത, ആഗ്രഹിക്കാത്ത കാലത്താണ് അത് എന്റെ വാതിലിന് വന്ന് മുട്ടിയത്. വളരെ ഷെെ ആയിട്ടുള്ള, ക്യൂരിയസ് ആയിട്ടുള്ള, എല്ലാത്തിൽ നിന്നും ഉൾവലിയുന്ന കൗമാരക്കാരിയായിരുന്നു ഞാൻ. ടീച്ചർ ആവാനാണ് ആഗ്രഹിച്ചത്. പക്ഷെ വന്നെത്തിയത് ഫെയിമിന്റെ സംഗീതത്തിന്റെ ലോകത്തായിരുന്നു. റെക്കോഡിങും, ഷോകളും ആൽബങ്ങളുമൊക്കെയായി ഞാൻ തിരക്കിലായി. ആ സമയത്ത് വളരെ അധികം ഞാനത് ആസ്വദിക്കുകയും ചെയ്തു.
Also Read: മേഘ ഗർഭിണിയല്ല, ഉടനെയൊന്നും ഗർഭിണിയാക്കാനുള്ള ഉദ്ദേശമില്ല; ചോദ്യങ്ങൾക്ക് മറുപടി നൽകി സൽമാനും മേഘയും, വേറെ ചില പ്ലാനുകളുണ്ട്!പക്ഷേ എപ്പോഴും മത്സരം നടക്കുന്ന ലോകമാണിത്. അവിടെ നിലനിൽക്കുക അത്ര എളുപ്പമല്ല. എന്തോ എന്റെ ജീവിതത്തിൽ സംഭവിക്കുന്നു, എനിക്ക് മാത്രം എന്താണിങ്ങനെ എന്നൊക്കെയുള്ള ആശങ്കയും, വെപ്രാളവും. ഓവർ തിങ്ക് ചെയ്യുന്നത് കൊണ്ടാണ്, ഒഴുക്കിനനുസരിച്ച് പോകുക എന്നൊക്കെ എല്ലാവരും പറഞ്ഞു. ഞാനും അങ്ങനെ കരുതി. ഒന്നും സംഭവിക്കാത്തത് പോലെ മുന്നോട്ട് ഓടി, ഓടി ഓടി അവസാനം ബ്ലാസ്റ്റ് ചെയ്തു.
എങ്ങോട്ടെങ്കിലും മാറിയാൽ മതി എന്ന് ചിന്തിയ്ക്കുന്ന അവസ്ഥയിലാണ് ഭർത്താവിന് യുകെയിൽ ജോലി ശരിയായത്. പിന്നെ അങ്ങോട്ട് മാറി. അവിടെ വേറെ ഒരു ലോകമായിരുന്നു. ഒരുപാട് വായിച്ചു. അവിടെ വച്ച് ഞാനൊരു കോഴ്സ് അറ്റന്റ് ചെയ്യുകയും, അതിനെ തുടർന്നൊരു മാനസികരോഗ വിദഗ്ദനെ കാണുകയും ചെയ്തു. തുടർന്ന് ഒരു പരിശോധന നടത്തി, വീണ്ടും നടത്തി, വീണ്ടും നടത്തി. മൂന്ന് തവണ നടത്തിയപ്പോഴും കണ്ട റിസൾട്ട് എന്റെ അതുവരെയുള്ള ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകി.
ഹൈലി മാസ്കിങ് ഓട്ടിസ്റ്റിക് അഡൾട്ട് ആണ് ഞാൻ. എന്താണ് ഇവൾ പറയുന്നത്, കാണുമ്പോൾ ഓട്ടിസം ഉള്ളത് പോലെ തോന്നുന്നില്ലല്ലോ എന്ന് നിങ്ങൾക്ക് തോന്നാം, അതിന് കാരണം നിങ്ങൾക്ക് ഓട്ടിസത്തെ കുറിച്ച് അറിയില്ല എന്നതാണ്. നമ്മൾ എല്ലാവരും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഓട്ടിസ്റ്റിക് ആണെന്ന് പറയുന്നവരുമുണ്ട്. പക്ഷേ അങ്ങനെയല്ല. ഒന്നില്ലെങ്കിൽ നിങ്ങൾക്ക് ഓട്ടിസം ഉണ്ടായിരിക്കും അല്ലെങ്കിൽ ഇല്ലായിരിക്കും. ഓട്ടിസം അല്ലെങ്കിൽ ന്യൂറോ ഡൈവർജന്റ്സ് എന്ന് പറയുന്നത് വ്യത്യസ്തമായ രീതിയിൽ ലോകത്തെ കാണുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ്.
മൂന്ന് തവണ ടെസ്റ്റ് ചെയ്തു, അതെ എനിക്ക് ഓട്ടിസമാണ്; വെളിപ്പെടുത്തി ജ്യോത്സ്ന! കണ്ടാൽ അങ്ങനെ തോന്നാത്തതിന്റെ കാരണം?
എന്റെ ചുറ്റും നടക്കുന്ന എല്ലാത്തിനോടും ഞാൻ വൈകാരികമായി പ്രതികരിച്ചുകൊണ്ടിരുന്നതിന്റെയും എല്ലാം വളരെ ആഴത്തിൽ അനുഭവിച്ചുകൊണ്ടിരുന്നതിന്റെയും കാരണം മനസ്സിലായത് എന്റെ രോഗത്തെ കുറിച്ചുള്ള തിരിച്ചറിവ് എനിക്ക് വന്നതിന് ശേഷമാണ്. ന്യൂറോ ടിപ്പിക്കലായിട്ടുള്ള ആളുകൾക്ക് വേണ്ടി അവർ നിർമിച്ച ലോകത്ത് ജീവിക്കുന്നതിന്റെ ഭാഗമായി എന്നെ മാസ്ക് ചെയ്യാനുള്ള നിരന്തരമായ ശ്രമങ്ങളായിരുന്നു എല്ലാത്തിനും കാരണം. ഓട്ടിസത്തെ കുറിച്ചുള്ള അവബോധം എല്ലാവർക്കും നൽകാൻ വേണ്ടിയാണ് ഇത് തുറന്ന് പറയുന്നത് എന്നും ജ്യോത്സ്ന വ്യക്തമാക്കി.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·