29 April 2025, 11:10 AM IST

തുടരും സിനിമയിൽ നിന്നുള്ള രംഗം | Photo: Youtube/ Rejaputhra Visual Media
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' ബോക്‌സോഫീസില്‍ വന്‍ കളക്ഷനിലേക്ക് കുതിക്കുന്നു. മൂന്ന് ദിവസംകൊണ്ട് 69 കോടി രൂപയാണ് ചിത്രം ആഗോള കളക്ഷനായി നേടിയത്. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ സിനിമയുടെ നിര്‍മാതാക്കളായ രജപുത്ര വിഷ്വല്‍ മീഡിയയും വിതരണക്കാരായ ആശിര്‍വാദ് സിനിമാസുമാണ് ഔദ്യോഗിക കളക്ഷന്‍ പുറത്തുവിട്ടത്.
കേരളത്തില്‍നിന്ന് മാത്രം മൂന്ന് ദിവസത്തിനുള്ളില്‍ ലഭിച്ചത് 20 കോടി രൂപയാണ്. ഞായറാഴ്ച എട്ടു കോടിയാണ് നേടിയത്. തിങ്കളാഴ്ച്ചയും കളക്ഷന്‍ ആറ് കോടിയില്‍ മുകളില്‍പോയി. 41 കോടിയാണ് വിദേശത്തുനിന്നുള്ള കളക്ഷന്‍. റെസ്റ്റ് ഓഫ് ഇന്ത്യ ഏഴ് കോടിയും നേടി.
മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ ചിത്രമാണ് തുടരും. ശോഭനയാണ് നായിക. ഏറെക്കാലത്തിനുശേഷം ഇരുവരും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രജപുത്രയുടെ ബാനറില്‍ എം.രഞ്ജിത്താണ് നിര്‍മാണം. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ.ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.
Content Highlights: thudarum 3 days boxoffice collection
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·