മൂന്ന് വിദേശ താരങ്ങളെ സൈൻ ചെയ്ത് മുംബൈ ഇന്ത്യൻസ്, പ്ലേ ഓഫിന് മുൻപ് ടീമിന്റെ കിടിലൻ നീക്കം

8 months ago 8

Curated by: ഗോകുൽ എസ്|Samayam Malayalam20 May 2025, 12:47 pm

ഐപിഎൽ പ്ലേ ഓഫിന് മുൻപ് കിടിലൻ നീക്കവുമായി മുംബൈ ഇന്ത്യൻസ്. മൂന്ന് വിദേശ താരങ്ങൾ പുതിയതായി ടീമിലേക്ക്.

ഹൈലൈറ്റ്:

  • വമ്പൻ നീക്കം നടത്തി മുംബൈ ഇന്ത്യൻസ്
  • മൂന്ന് പുതിയ സൈനിങ്ങുകൾ പ്രഖ്യാപിച്ചു
  • ടീമിലേക്ക് വന്നത് വിദേശ താരങ്ങൾ
മുംബൈ ഇന്ത്യൻസ്മുംബൈ ഇന്ത്യൻസ് (ഫോട്ടോസ്- Samayam Malayalam)
2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫിന് അരികെയാണ് മുംബൈ ഇന്ത്യൻസ്. നിലവിൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള അവർക്ക് ഡെൽഹി ക്യാപിറ്റൽസിന് എതിരായ അടുത്ത കളിയിൽ വിജയിക്കാനായാൽ പ്ലേ ഓഫ് ഉറപ്പാക്കാം. അതേ സമയം പ്ലേ ഓഫിൽ കടന്നാലും ടീമിന്റെ ചില സൂപ്പർ താരങ്ങൾ അന്താരാഷ്ട്ര ദൗത്യമുള്ളതിനാൽ മത്സരങ്ങൾക്ക് ലഭ്യമാകില്ല. ഈ സാഹചര്യം മുന്നിൽക്കണ്ട് ഇപ്പോളിതാ മൂന്ന് വിദേശ താരങ്ങളെ പകരക്കാരായി സൈൻ ചെയ്തിരിക്കുകയാണ് അവർ.ഇംഗ്ലീഷ് സൂപ്പർ താരം ജോണി ബെയർസ്റ്റോ, റിച്ചാർഡ് ഗ്ലീസൺ, ശ്രീലങ്ക ൻ താരം ചരിത് അസലങ്ക എന്നിവരെയാണ് ഇപ്പോൾ മുംബൈ ഇന്ത്യൻസ് സൈൻ ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് ഫ്രാഞ്ചൈസി ഈ സൈനിങ്ങുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇംഗ്ലീഷ് താരം തന്നെയാണ് വിൽ ജാക്സിന് പകരക്കാരനായാണ് ജോണി ബെയർസ്റ്റോ മുംബൈയിൽ എത്തുന്നത്. 5.25 കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം.

മൂന്ന് വിദേശ താരങ്ങളെ സൈൻ ചെയ്ത് മുംബൈ ഇന്ത്യൻസ്, പ്ലേ ഓഫിന് മുൻപ് ടീമിന്റെ കിടിലൻ നീക്കം


ദക്ഷിണാഫ്രിക്കൻ താരം റയാൻ റിക്കിൾട്ടണിന് പകരമെത്തുന്ന ഇംഗ്ലീഷ് പേസർ റിച്ചാർഡ് ഗ്ലിസണിന്റെ പ്രതിഫലം ഒരു കോടി രൂപയാണ്. അതേ സമയം ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടറായ കോർബിൻ ബോഷിന് പകരമാണ് ചരിത് അസലങ്ക സ്ക്വാഡിലേക്ക് വരുന്നത്. 75 ലക്ഷം രൂപയാണ് പ്രതിഫലം.

ഡൽഹിയോ മുംബൈയോ? പ്ലേ ഓഫിലെ നാലാമത്തെ ടീം ഏത്? നിർണായകമാവുക പഞ്ചാബ് കിങ്സ്
അതേ സമയം ഐപിഎൽ പ്ലേ ഓഫ് മുതൽ മാത്രമാണ് ഈ താരങ്ങൾക്ക് മുംബൈ ഇന്ത്യൻസിനായി കളിക്കാൻ സാധിക്കുക. ഇപ്പോളും പ്ലേ ഓഫ് ഉറപ്പിച്ചിട്ടില്ലാത്ത മുംബൈ അതിന് മുന്നേ മൂന്ന് താരങ്ങളെ സൈൻ ചെയ്തത് ടീമിന്റെ ആത്മവിശ്വാസം വ്യക്തമാക്കുന്നതാണെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ 12 കളികളിൽ 14 പോയിന്റാണ് മുംബൈ ഇന്ത്യൻസിനുള്ളത്.

ഡെൽഹി ക്യാപിറ്റൽസ് മാത്രമാണ് പ്ലേ ഓഫ് സ്ഥാനത്തിനായി മുംബൈയോട് ഇപ്പോൾ മത്സരിക്കുന്നത്. ഇതേ ഡെൽഹിക്ക് എതിരെ ബുധനാഴ്ചയാണ് ടീമിന്റെ അടുത്ത മത്സരം. ഈ കളിയിൽ വിജയിക്കാനായാൽ അവസാന കളിക്ക് മുൻപേ മുംബൈക്ക് പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കാം. അടുത്ത തിങ്കളാഴ്ചയാണ് ലീഗ് ഘട്ടത്തിൽ മുംബൈയുടെ അവസാന മത്സരം. പഞ്ചാബ് കിങ്സാണ് എതിരാളികൾ.

ചെന്നൈയുടെ താരം ഇനി മുംബൈ ക്യാമ്പിൽ; സ്റ്റാർ ഓപ്പണർ റിക്കിൽറ്റൺ പകരം മറ്റൊരു സൂപ്പർതാരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്
നിലവിൽ മൂന്ന് ടീമുകൾ 2025 സീസൺ ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞു. ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, പഞ്ചാബ് കിങ്സ് എന്നീ ടീമുകളാണിത്. നാലാമതായി മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലെത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article