മൂന്ന് വർഷത്തെ ​ഇടവേളയ്ക്ക് ശേഷം ബ്ലാക്ക് പിങ്കിന്റെ ആൽബം വരുന്നു, കേട്ടത് സത്യമോ?

5 months ago 5

Authored by: അശ്വിനി പി|Samayam Malayalam14 Aug 2025, 7:47 pm

മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ബ്ലാക്ക്പിങ്കിന്റെ ഒരു ആൽബം പുറത്തിറങ്ങിയത്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇതാ പുതിയൊരു മിനി ആൽബം വരുന്നതായി വാർത്തകൾ

black pinkബ്ലാക്ക്പിങ്ക്
കഴിഞ്ഞ ഒൻപത് വർഷമായി കെ പോപ് ലോകത്ത് മുൻനിരിയിൽ ആണ് ബ്ലാക്ക്പിങ്ക്സ്. ഇന്ത്യയിലും കേരളത്തിലും ഉൾപ്പടെ അവരുടെ പാട്ടുകൾ ലോകമെമ്പാടും വൻ വൈറലാണ്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബ്ലാക്ക് പിങ്ക് ടീം പുതിയ ആൽബവുമായി എത്തുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.

2022 സെപ്റ്റംബറിൽ BORN PINK പുറത്തിറങ്ങിയതിനുശേഷം മൂന്ന് വർഷമായി ബ്ലാക്ക് പിങ്ക് ഒരു ആൽബം പുറത്തിറക്കിയിട്ട്. കിംവദന്തികൾ പ്രചരിക്കവെ ബ്ലാക്ക് പിങ്കിന്റെ ഏജൻസിയായ വൈ ജി വളരെ തന്ത്രപരമായിട്ടാണ് പ്രതികരിച്ചത്. ശരിയായ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും എന്ന് പറഞ്ഞതോടെ, ആരാധകരുടെ ആകാംക്ഷയും കൂടുന്നു.

Also Read: അവളുടെ ചുണ്ടുകൾ എനിക്ക് ഭയങ്കര ഇഷ്ടമാണ്; ആദ്യമായി നൂറയെ കണ്ടതിനെ കുറിച്ചും പ്രണയത്തെ കുറിച്ചും ആദില

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാക്ക്പിങ്കിന്റെ ജിസൂവും ജെന്നിയും റോസും ലിസയും ആൽബത്തിന്റെ ഭാഗമായുള്ള ജാക്കറ്റ് ഫോട്ടോഷൂട്ട് പൂർത്തിയാക്കി. വരികളും ഈണവും തിട്ടപ്പെടുത്തി രണ്ട് മാസത്തിനകം മിനി ആൽബം പുറത്തുവരുമത്രെ. ഡെഡ്ലൈൻ വേൾഡ് ടൂറിന്റെ തിരക്കുകളിലാണ് നാലവർ സംഘം. അത് ആഗസ്റ്റ് 15 ഓടെ പൂർത്തിയാവും. അത് കഴിഞ്ഞാവും ആൽബത്തിന്റെ പണിപ്പുരയിലേക്ക് കടക്കുന്നത്.

Also Read: അവന്റെ മരണം എന്നേ കുറേക്കൂടി ശക്തനാക്കുകയാണ്! അവനല്പം ശ്രദ്ധക്കുറവ് കാണിച്ചതും അതുകൊണ്ടാകാം; നിയാസ് കുറിക്കുന്നു

യുഎസ് ഗ്രീൻ കാർഡ്: മൂന്നര വർഷത്തോളം കാലതാമസം; ഏറ്റവും പുതിയ റിപ്പോർട്ട്


ഒക്ടോബറിൽ ആൽബം പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ചിലപ്പോൾ നവംബറിലേക്ക് ആവാൻ സാധ്യതയുണ്ട്. എന്ത് തന്നെയായാലും ഈ വർഷം തന്നെ തീർച്ചയായും പുറത്തിറങ്ങും എന്ന തരത്തിലാണ് വാർത്തകൾ. ഇത് വൈ ജി ഏജൻസി നിഷേധിച്ചിട്ടില്ല, പകരം ശരിയായ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കും എന്ന് പറഞ്ഞതിലൂടെ പുതിയ ആൽബം വരാനുള്ള സാധ്യത ഒട്ടും തള്ളിക്കളയാൻ കഴിയില്ല. റെക്കോഡുകൾ തിരുത്തിയെഴുതിയ BORN PINK ആൽബത്തിന് ശേഷം ബ്ലാക്ക്പിങ്ക് പുറത്തിറക്കാനിരിയ്ക്കുന്ന മിനി ആൽബത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article