'മെഗാസ്റ്റാര്‍ ഈസ് ബാക്ക്'; സ്റ്റൈലിഷായി മമ്മൂട്ടി, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

7 months ago 8

28 May 2025, 09:27 PM IST

mammootty-shani-shaki

ഷാനി ഷാക്കി പങ്കുവെച്ച മമ്മൂട്ടിയുടെ ചിത്രങ്ങൾ | Photo: Instagram/ Shani Shaki

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ഫോട്ടോഗ്രാഫര്‍ ഷാനി ഷാക്കി. 'നിമിഷങ്ങള്‍ക്കിടയിലെ നിമിഷങ്ങള്‍' എന്ന ക്യാപ്ഷനോടെയാണ് ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഫോട്ടോഷൂട്ടിനിടെയുള്ള ചിത്രങ്ങളാണിതെന്നാണ് സൂചന.

ഓഫ് വൈറ്റ് കോസ്റ്റ്യൂമിലുള്ള മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ലുക്ക് ആരാധകര്‍ ഏറ്റെടുത്തു. ചിത്രം വളരെ പെട്ടെന്ന് തന്നെ ചര്‍ച്ചയായി. ബോസ്, കിങ് എന്നീ ഹാഷ്ടാഗുകളും ഷാനി ഷാക്കി ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ചിത്രത്തിന് താഴെ കമന്റുമായി സെലിബ്രിറ്റികളടക്കം ഒട്ടേറെ ആരാധകരെത്തി. കമിങ് ബാക്ക്, നീ വാ തലേ, ഇക്ക ഈസ് ബാക്ക്, ദി കിങ് ഈസ് ബാക്ക്, 73 ആണോ അതോ 37 ആണോ, ആ 'നിമിഷങ്ങള്‍ക്കായി' കാത്തിരിക്കുന്നു, മെഗാസ്റ്റാര്‍ ഈസ് ബാക്ക്, എടാ മോനേ ഏതാ ലുക്ക് എന്നീ കമന്റുകളാണ് ഏറേയും. അതേസമയം, ചിത്രങ്ങള്‍ ഏറ്റവും പുതിയത് തന്നെയാണോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

Content Highlights: Photographer Shani Shaki shares caller photos of Mammootty

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article