17 April 2025, 08:31 AM IST

മാറഡോണ| Photo: AFP
ബ്യൂണസ് ഐറിസ്: മെഡിക്കൽ സംഘം ജാഗ്രത പുലർത്തിയിരുന്നെങ്കിൽ ഡീഗോ മാറഡോണയുടെ മരണം തടയാനാകുമായിരുന്നെന്ന് മകൾ ഡൽമ മാറഡോണ.ലോകോത്തര ഫുട്‌ബോൾ താരമായിരുന്ന മാറഡോണയുടെ മരണത്തിൽ ഏഴംഗ മെഡിക്കൽ സംഘത്തിന് വീഴ്ചയുണ്ടായെന്ന കേസിന്റെ വിചാരണയ്ക്കിടെയാണ് മകൾ ഇക്കാര്യം പറഞ്ഞത്.
2020 നവംബർ 25-ന് അറുപതാം വയസ്സിലാണ് മാറഡോണ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചത്. ഇതിനു കുറച്ചുമുൻപ് മാറഡോണയ്ക്ക് മസ്തിഷ്ക ശസ്ത്രക്രിയ നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ മെഡിക്കൽ സംഘത്തിൽനിന്ന് കൂടുതൽ ജാഗ്രത ഉണ്ടാകേണ്ടതായിരുന്നെന്ന് ഡൽമ (38) പറഞ്ഞു. പ്രതികൾക്ക് 25 വർഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റം ചുമത്തിയിട്ടുണ്ട്.
Content Highlights: Maradonas girl Dalma says doctors could person prevented stars death








English (US) ·