
ഡോ. ബെന്നറ്റ് ചിത്രീകരണം ആരംഭിച്ചപ്പോൾ
പുതിയ കാലഘട്ടത്തില്‍ ഏറെ ചര്‍ച്ചയായി മാറിയ മെന്റലിസം വിഷയമാക്കിക്കൊണ്ട് എത്തുന്ന 'ഡോ. ബെന്നറ്റ്' സിനിമയുടെ ചിത്രീകരണം കാഞ്ഞങ്ങാട് പരിസരപ്രദേശങ്ങളില്‍ പുരോഗമിക്കുന്നു. പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ സംവിധാനം ടി.എസ്. സാബു നിര്‍വ്വഹിക്കുന്നു. വിആര്‍ മൂവി ഹൗസിന്റെ ബാനറില്‍ വിനോദ് വാസുദേവനാണ് നിര്‍മാണം. സിനിമയുടെ പൂജ ചടങ്ങില്‍ എഡിജിപി ശ്രീജിത്, ഡിവൈഎസ്പി സുനില്‍ ചെറുകടവ്, സിഐ ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.
പുതുമുഖം, ജിന്‍സ് ജോയ് നായകനായെത്തുന്ന സിനിമയില്‍ കന്നഡ നടിയും തമിഴ് ബിഗ് ബോസ് താരവുമായ ആയിഷ സീനത്ത് ആണ് നായിക. ഐപിഎസ് കഥാപാത്രമായാണ് ആയിഷ എത്തുന്നത്. കോട്ടയം നസീര്‍, ജിനീഷ് ജോയ്, ഷാജു ശ്രീധര്‍, ജയകൃഷ്ണന്‍, മധു കലാഭവന്‍, ദിവ്യ നായര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. സൈക്കോ ത്രില്ലര്‍ സിനിമയായാണ് ചിത്രം ഒരുങ്ങുന്നത്. സയന്‍സും ഹിപ്‌നോട്ടിസവും മെന്റലിസവുമൊക്കെ ചേര്‍ന്ന സിനിമയില്‍ ഒട്ടേറെ യൂട്യൂബ് ഇന്‍ഫ്‌ലുവന്‍സേഴ്‌സും അഭിനയിക്കുന്നുണ്ട്. 160-ഓളം സപ്പോര്‍ട്ടിംഗ് ആക്ടേഴ്‌സും ചിത്രത്തിലുണ്ട്.
കാസര്‍ഗോഡ്, കാഞ്ഞങ്ങാട് പരിസരപ്രദേശങ്ങളില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ദീര്‍ഘകാലം സിനിമാ മേഖലയില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന ശേഷമാണ് ടിഎസ് സാബു സംവിധാനത്തിലേക്ക് കടക്കുന്നത്. വിനോദ് വാസുദേവന്‍ ഏറെ നാള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു. ശ്രദ്ധേയനായ മെന്റലിസ്റ്റ് ഷമീര്‍ ആണ് സിനിമയുടെ കഥയൊരുക്കുന്നത്.
തിരക്കഥ സംഭാഷണം: മധു കലാഭവന്‍, ഛായാഗ്രഹണം: ചന്ദ്രന്‍ ചാമി, എഡിറ്റര്‍: സനോജ് ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിജിത്ത്, ആര്‍ട്ട്: വേലു വാഴയൂര്‍, മേക്കപ്പ്: മനോജ് അങ്കമാലി, കോസ്റ്റ്യൂം: ബുസി ബോബി ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദിലീപ് ചാമക്കാല, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ജസ്റ്റിന്‍ കൊല്ലം, മ്യൂസിക് ഡയറക്ടര്‍: ഗിച്ചു ജോയ്, ഗാനരചന: സുനില്‍ ചെറുകടവ്, സ്റ്റില്‍: അരുണ്‍കുമാര്‍ വിഎ, ഡിസൈനിങ്: സനൂപ് ഇ.സി, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
Content Highlights: New Malayalam movie `Dr. Bennett`, a mentalism thriller, is filming successful Kanhangad
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·