'മെറി ബോയ്‌സ്'; മാജിക് ഫ്രെയിംസിന്റെ പുതിയ ചിത്രം, ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

5 months ago 5

merry boys

ടൈറ്റിൽ പോസ്റ്റർ | Photo: Special arrangement

പുതുമുഖ സംവിധായകന്‍, ഒപ്പം പുതിയ താരങ്ങളും... മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം 'മെറി ബോയ്‌സി'ലൂടെ ഇത്തരത്തിലുള്ള ഒരു മാജിക് കോമ്പോ അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. മുന്‍നിര താരങ്ങളും സംവിധായകരും ഒന്നിക്കുന്ന ചിത്രങ്ങളാണ് മാജിക് ഫ്രെയിംസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിരുന്നത്. ഇതില്‍ നിന്നെല്ലാം വിഭിന്നമായ രീതിയിലാണ് പുതിയ ചിത്രം ഒരുക്കുന്നത്.

നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ശ്രീപ്രസാദ് ചന്ദ്രന്റേതാണ്. ശ്രീപ്രസാദിന്റെ ആദ്യ ചിത്രമാണിത്. ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍ പുതുമുഖങ്ങളാണെന്നാണ് സൂചന. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെ താരം ഐശ്വര്യയാണ് ചിത്രത്തിലെ നായിക.

'One bosom galore hurts' ഇതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പുതിയ കാലഘട്ടത്തിലെ, പുതിയ തലമുറയുടെ വ്യക്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമായിരിക്കും 'മെറി ബോയ്‌സ്'. കൈതി, വിക്രം വേദ, പുഷ്പ 2, ആര്‍.ഡി.എക്‌സ് പോലുള്ള സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് സംഗീതം ഒരുക്കിയ സാം സി.എസ്. ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

ഛായാഗ്രഹണം- ഫായിസ് സിദ്ദിഖ്, ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്- അഖില്‍ യശോധരന്‍, എഡിറ്റര്‍- ആകാശ് ജോസഫ് വര്‍ഗീസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നവീന്‍ പി. തോമസ്, സൗണ്ട് ഡിസൈന്‍-സച്ചിന്‍, ഫൈനല്‍ മിക്‌സ്- ഫൈസല്‍ ബക്കര്‍, ആര്‍ട്ട് -രാഖില്‍, കോസ്റ്റ്യൂം-മെല്‍വി ജെ., മേക്കപ്പ്- റഹീദ് അഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബിച്ചു, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്- ബബിന്‍ ബാബു, കാസ്റ്റിങ് ഡയറക്ടര്‍- രാജേഷ് നാരായണന്‍, പിആര്‍ഒ- മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, മാര്‍ക്കറ്റിങ്-ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റ്, അഡ്വര്‍ടൈസിങ്- ബ്രിങ് ഫോര്‍ത്ത്, ഡിസൈന്‍സ്- യെല്ലോ ടൂത്ത്‌സ്, ടൈറ്റില്‍ ഡിസൈന്‍- വിനയ തേജസ്വിനി, മാര്‍ക്കറ്റിങ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍- മാജിക് ഫ്രെയിംസ് റിലീസ്.

Content Highlights: Title poster merchandise of Merry boys movie

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article