29 June 2025, 08:25 PM IST

സാമന്ത | ഫോട്ടോ: AFP
തന്റെ ശരീരത്തെ പരിഹസിക്കുന്നവർക്കുള്ള ചുട്ട മറുപടിയുമായി നടി സാമന്ത റൂത്ത് പ്രഭു. തന്റെ സോഷ്യൽ മീഡിയാ പേജിൽ കഠിനമായി വർക്കൗട്ട് ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പരിഹാസങ്ങളോട് അവർ പ്രതികരിച്ചത്. തന്റെ ശരീരത്തെ കളിയാക്കുന്നവർക്കുള്ള ശക്തമായ സന്ദേശവും താരം നൽകി.
"കാര്യം ഇതാണ്. എന്നെ മെലിഞ്ഞവൾ, രോഗി എന്നൊന്നും വിളിക്കാൻ നിങ്ങൾക്ക് അവകാശമില്ല. നിങ്ങൾക്ക് ഇതിൽ മൂന്നെണ്ണമെങ്കിലും ചെയ്യാൻ കഴിയില്ലെങ്കിൽ... ആ വരികൾക്കിടയിൽ വായിക്കുക," അവർ എഴുതി. തന്റെ രൂപത്തെക്കുറിച്ച് ആളുകൾ സാധാരണ അഭിപ്രായങ്ങൾ പറയുന്നത് തനിക്ക് മടുത്തുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സാമന്ത ഇങ്ങനെ കുറിച്ചത്.

തന്റെ ശരീരഭാരത്തെക്കുറിച്ചോ രൂപത്തെക്കുറിച്ചോ ഉള്ള അഭിപ്രായങ്ങൾക്ക് സാമന്ത മറുപടി പറയുന്നത് ഇത് ആദ്യമായിട്ടല്ല. കഴിഞ്ഞവർഷം നവംബറിൽ ശരീരഭാരം വർധിപ്പിക്കണമെന്ന് ഒരു ഫോളോവർ കമന്റിലൂടെ ആവശ്യപ്പെട്ടിരുന്നു. തന്റെ അവസ്ഥയ്ക്ക് ആവശ്യമായ കർശനമായ ആൻ്റി-ഇൻഫ്ലമേറ്ററി ഡയറ്റിലാണ് ഇപ്പോഴുള്ളത്. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നത് തടയുന്നു, ഒരു പ്രത്യേക ഭാരത്തിൽ നിലനിർത്തുകയാണ് ചെയ്യുന്നത് എന്നാണ് ഇതിനവർ മറുപടി നൽകിയത്. ഇത് 2024 ആണെന്ന് ഓർമ്മിക്കണമെന്നും അന്ന് നടി ആവശ്യപ്പെട്ടിരുന്നു. മയോസൈറ്റിസുമായി താൻ പോരാടുന്നതിനെക്കുറിച്ച് തുറന്നു സംസാരിച്ചിട്ടുള്ളയാളാണ് സാമന്ത.
നിലവിൽ അഭിനയരംഗത്ത് സജീവമായിരിക്കുകയാണ് അവർ. സംവിധായകരായ രാജ് ആൻഡ് ഡി കെ-യുടെ 'സിറ്റാഡെൽ: ഹണി ബണ്ണി' എന്ന പരമ്പരയിലാണ് സാമന്ത റൂത്ത് പ്രഭു അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഇവരുടെ തന്നെ 'രക്ത ബ്രഹ്മാണ്ഡ്' എന്ന ചിത്രത്തിലും 'ബംഗാരം' എന്ന തെലുങ്ക് ചിത്രത്തിലും അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ, തെലുങ്ക് ചിത്രമായ 'ശുഭം' നിർമ്മിച്ച് നിർമ്മാതാവായും സാമന്ത അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിൽ ഒരു അതിഥി വേഷത്തിലും അവർ പ്രത്യക്ഷപ്പെട്ടു.
Content Highlights: Samantha Ruth Prabhu hits backmost astatine body-shaming comments, highlighting her aggravated workout routine
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·