01 August 2025, 09:51 PM IST

ലോകകപ്പ് കിരീടത്തിൽ മുത്തമിടുന്ന മെസ്സി | Photo: AP
ന്യൂഡൽഹി: ഫുട്‌ബോള്‍ മൈതാനങ്ങളില്‍ മായാജാലം കാട്ടുന്ന ലയണല്‍ മെസ്സി ഒരു ബാറ്റും കയ്യിലേന്തി ക്രിക്കറ്റ് കളിക്കാനിറങ്ങിയാല്‍ എങ്ങനെയുണ്ടാകും? അങ്ങനെയൊരു നിമിഷം വിദൂരമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡിസംബറില്‍ ലയണല്‍ മെസ്സി ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. വാംഖഡെ സ്‌റ്റേഡിയത്തിലായിരിക്കും മത്സരം. ഇന്ത്യൻ എക്സ്പ്രസ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരങ്ങളെ മെസ്സിക്കൊപ്പം കളത്തിലിറക്കാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. ഏഴുപേര്‍ വീതമുള്ള രണ്ടുടീമുകളാണ് ഏറ്റുമുട്ടുക. മത്സരം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരാനുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, എം.എസ്. ധോനി എന്നിവര്‍ മത്സരത്തിന്റെ ഭാഗമായേക്കും.
ഡിസംബർ 14-ന് മെസ്സി വാംഖഡെ സ്റ്റേഡിയത്തിൽ എത്തും. ക്രിക്കറ്റ് താരങ്ങൾക്കൊപ്പം അദ്ദേഹം ഒരു ക്രിക്കറ്റ് മത്സരവും കളിച്ചേക്കും. കാര്യങ്ങൾക്കെല്ലാം അന്തിമരൂപമായാൽ സംഘാടകർ പൂർണ്ണമായ മത്സരക്രമം പുറത്തുവിടും. - മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു.
ഡിസംബർ 13 മുതൽ 15 വരെയായിരിക്കും മെസ്സിയുടെ ഇന്ത്യാ സന്ദർശനമെന്നാണ് റിപ്പോർട്ടുകൾ. മുംബൈ, കൊൽക്കത്ത, ഡൽഹി എന്നീ മൂന്ന് നഗരങ്ങൾ മെസ്സി സന്ദർശിച്ചേക്കും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെച്ച് മെസ്സിയെ ആദരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Content Highlights: lionel messi sojourn india plays cricket with sachin dhoni reports








English (US) ·