Published: October 31, 2025 12:33 PM IST
1 minute Read
ബെത്‌സേദ ( യുഎസ്) ∙ യുഎസിലെ മേജർ സോക്കർ ലീഗിൽ ലയണൽ മെസ്സി കഴിഞ്ഞാൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരമായി ദക്ഷിണ കൊറിയക്കാരൻ സൺ ഹ്യൂങ് മിൻ. ലൊസാഞ്ചലസ് ഗാലക്സി എഫ്സിയുമായി കരാറിലെത്തിയ സണ്ണിന്റെ വാർഷിക പ്രതിഫലം 1.1 കോടി യുഎസ് ഡോളറാണ് (ഏകദേശം 98.86 കോടി ഇന്ത്യൻ രൂപ). 1.2 കോടി ഡോളറാണ് മെസ്സിയുടെ പ്രതിഫലം. ഓഗസ്റ്റിലാണ് സൺ ഹ്യൂങ് മിൻ ലൊസാഞ്ചലസ് ഗാലക്സിയിലെത്തിയത്. 10 മത്സരങ്ങളിൽ 9 ഗോളുകളും സൺ നേടി.
English Summary:








English (US) ·