മെസ്സി കേരളത്തിലേക്ക്; ഒടുവില്‍ സ്ഥിരീകരണവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

4 months ago 6

23 August 2025, 06:32 AM IST

Messi

ലോകകപ്പ് കിരീടത്തിൽ മുത്തമിടുന്ന മെസ്സി | Photo: AP

തിരുവനന്തപുരം: മാസങ്ങള്‍നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം. അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയും സംഘവും കേരളത്തിലേക്ക്. ഇതുസംബന്ധിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക സ്ഥിരീകരണമെത്തി. സാമൂഹികമാധ്യമങ്ങള്‍ വഴി ഈ വര്‍ഷത്തെ സൗഹൃദമത്സരങ്ങള്‍ നടക്കുന്ന വേദികള്‍ സംബന്ധിച്ചുള്ള വിവരമാണ് എഎഫ്എ പുറത്തുവിട്ടത്.

നവംബറില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിട്ടുള്ളത്. കേരളത്തിന് പുറമേ അംഗോളയിലും അര്‍ജന്റീന കളിക്കും. നവംബര്‍ 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് ഈ സൗഹൃദമത്സരങ്ങള്‍ നടക്കുന്നത്. അതേസമയം മെസ്സിപ്പടയുടെ എതിരാളികളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല.ഒക്ടോബറില്‍ അമേരിക്കയിലാണ് അര്‍ജന്റീന ടീം കളിക്കുന്നത്.

മാസങ്ങള്‍നീണ്ട വിവാദങ്ങള്‍ക്കൊടുക്കമാണ് മെസ്സി കേരളത്തിലേക്കെത്തുന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനമുണ്ടാകുന്നത്.

Content Highlights: lionel messi argentina nationalist shot squad affable lucifer successful kerala

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article