Published: September 18, 2025 10:09 AM IST
1 minute Read
ഫോട്ട് ലോഡർഡെയ്ൽ (യുഎസ്)∙ ഗോളടിച്ചും അടിപ്പിച്ചും സൂപ്പർ താരം ലയണൽ മെസ്സി കളം നിറഞ്ഞ മേജർ ലീഗ് സോക്കർ (എംഎൽഎസ്) മത്സരത്തിൽ സിയാറ്റിൽ സൗണ്ടേഴ്സിനെ 3–1ന് തോൽപിച്ച് ഇന്റർ മയാമി. ഇതോടെ കഴിഞ്ഞ മാസം ലീഗ്സ് കപ്പ് ഫൈനലിൽ സിയാറ്റിലിനോടേറ്റ തോൽവിക്ക് പകരം ചോദിക്കാനും മെസ്സിക്കും സംഘത്തിനും സാധിച്ചു.
12–ാം മിനിറ്റിൽ ജോർഡി ആൽബയിലൂടെയാണ് മയാമി ഗോളടി തുടങ്ങിയത്. മെസ്സിയുടെ വകയായിരുന്നു അസിസ്റ്റ്. പിന്നാലെ 41–ാം മിനിറ്റിൽ ആൽബയുടെ അസിസ്റ്റിൽ മെസ്സി ലക്ഷ്യം കണ്ടു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇയാൻ ഫ്രേയിലൂടെ (52–ാം മിനിറ്റ്) മയാമി ലീഡ് 3–0 ആയി ഉയർത്തി. 69–ാം മിനിറ്റിൽ ഒബേദ് വർഗാസാണ് സിയാറ്റിലിന്റെ ആശ്വാസ ഗോൾ നേടിയത്.
English Summary:








English (US) ·