കൊച്ചി ∙ ഒടുവിൽ, ലയണൽ െമസ്സിയുടെ മാന്ത്രിക ബൂട്ടിൽ നിന്നൊഴുകുന്ന പന്തു കറങ്ങിത്തിരിഞ്ഞു കലൂർ നെഹ്റു സ്റ്റേഡിയം ടർഫിൽ തന്നെ വീഴുമോ? അതാകട്ടെ, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്‍സി) സുരക്ഷാ ആശങ്കകളുടെ പേരിൽ തള്ളിപ്പറഞ്ഞ സ്റ്റേഡിയത്തിൽ! ലോക ജേതാക്കളായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കുമെന്നു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചെങ്കിലും വേദി സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കെയാണു പുതിയ സൂചനകൾ പുറത്തുവന്നത്.
സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കലൂരിൽ അർജന്റീന കളിക്കുമെന്നു സ്റ്റേഡിയം ഉടമകളായ ജിസിഡിഎയും സ്പോൺസർമാരും പറയുന്നു. മുഖ്യമന്ത്രി ഇതു സംബന്ധിച്ചു വൈകാതെ പ്രഖ്യാപനം നടത്തുമെന്നാണു ജിസിഡിഎ ചെയർമാന്റെ നിലപാട്
നോക്കിയതു കാര്യവട്ടംതിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബിൽ അർജന്റീന കളിക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രചാരണം. എന്നാൽ, കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പരിപാലിക്കുന്ന ക്രിക്കറ്റ് പിച്ചാണു ഗ്രൗണ്ടിലുള്ളത്.
ക്രിക്കറ്റ് പിച്ച് ഫുട്ബോൾ മൈതാനമാക്കി മാറ്റുന്നതിനുള്ള സാങ്കേതിക പ്രയാസങ്ങളും സാമ്പത്തികച്ചെലവുമാണ് കാര്യവട്ടം ഒഴിവാക്കാൻ പ്രേരിപ്പിച്ചതെന്നാണു സൂചന. ക്രിക്കറ്റ് മൈതാനം വിട്ടുകൊടുക്കാനാകില്ലെന്ന് കെസിഎ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതോടെയാണ്, കേരളത്തിലെ ഫിഫ നിലവാരമുള്ള ഏക ഫുട്ബോൾ ടർഫ് ആയ കലൂരിലേക്കു കളം മാറാനുള്ള വഴി തെളിഞ്ഞത്. കേരള ബ്ലാസ്റ്റേഴ്സാണു സ്റ്റേഡിയം ടർഫ് പരിപാലിക്കുന്നത്.
‘സുരക്ഷ’ ചോദ്യചിഹ്നം2023 ഒക്ടോബറിൽ കലൂർ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം വീക്ഷിച്ച എഎഫ്‌സി ജനറൽ സെക്രട്ടറി വിൻഡ്‌സർ ജോൺ സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ തൃപ്തികരമല്ലെന്നു വിമർശിച്ചിരുന്നു. പിന്നീട് ഇന്ത്യൻ ദേശീയ ടീമിന്റെ രാജ്യാന്തര മത്സരങ്ങൾക്കൊന്നും കലൂർ സ്റ്റേഡിയം പരിഗണിക്കപ്പെട്ടില്ല. സ്റ്റേഡിയത്തിൽ റസ്റ്ററന്റുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
മത്സര ദിവസങ്ങളിൽ റസ്റ്ററന്റുകളിലെ ഗ്യാസ് സിലിണ്ടറുകൾ പുറത്തു വയ്ക്കുകയും സ്ഥാപനങ്ങൾ അടച്ചിടുകയും ചെയ്താണു സുരക്ഷ ‘ഉറപ്പാക്കുന്നത്.’ സുരക്ഷാ ആശങ്കകൾ പരിഹരിക്കാൻ കഷ്ടിച്ചു രണ്ടു മാസമേ ബാക്കിയുള്ളൂ. നവംബർ പത്തിനും 18 നും ഇടയിലായി അർജന്റീന ടീം കേരളത്തിൽ 2 മത്സരം കളിക്കുമെന്നാണു സൂചന. വാണിജ്യ സ്ഥാപനങ്ങളെ ആ ദിവസങ്ങളിൽ പൂർണമായി ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആവശ്യമായി വരും.
കളിക്കാർക്കു സുരക്ഷിതമായി സ്റ്റേഡിയത്തിൽ എത്താനും ഡ്രസിങ് റൂമിൽ പ്രവേശിക്കാനുമായി ‘സെക്യൂഡ് ഏരിയ’ ഒരുക്കുന്നത് ഉൾപ്പെടെയുള്ള ക്രമീകരണങ്ങളും ആവശ്യമാണ്. ഡ്രസിങ് റൂം സൗകര്യങ്ങളും പുതുക്കണം. ഫിഫ അണ്ടർ 17 ലോകകപ്പ് മാതൃകയിൽ കാണികളുടെ എണ്ണവും ചുരുക്കേണ്ടി വരും. ശരാശരി 40,000 കാണികൾ പല സീസണുകളിലും ഐഎസ്എൽ കാണാനെത്തിയിരുന്നു. അണ്ടർ 17 ലോകകപ്പിൽ അത് 22,000 ആയി ചുരുക്കിയിരുന്നു.
English Summary:








English (US) ·