Published: December 15, 2025 09:56 AM IST
1 minute Read
-
ലയണൽ മെസ്സിയുടെ ഇന്ത്യ സന്ദർശന പരിപാടികൾക്ക് ഇന്ന് സമാപനം
-
ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
ന്യൂഡൽഹി ∙ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഇന്ന് രാജ്യ തലസ്ഥാനത്തെത്തും. ‘ഗോട്ട് ടൂറിന്റെ’ ഭാഗമായി ഇന്ത്യയിലെത്തിയ മെസ്സി ഇന്ന് ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. അര മണിക്കൂറോളം നീളുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ആരാധകരെ കാണാനെത്തുന്ന മെസ്സിയെ ക്രിക്കറ്റ് താരം വിരാട് കോലിയും ബോളിവുഡ് താരം വരുൺ ധവാനും ഉൾപ്പെടെയുള്ളവർ ചേർന്നു സ്വീകരിക്കും.
സെലിബ്രിറ്റി ടീമുകളുടെ ഫുട്ബോൾ പ്രദർശന മത്സരവും സംഗീത പരിപാടിയും ഇതിനു മുന്നോടിയായി നടക്കും. മിനർവ അക്കാദമിയിലെ 22 കുട്ടിത്താരങ്ങളുമായുള്ള ‘ഫുട്ബോൾ ക്ലിനിക്’ സംവാദ പരിപാടിയിലും മെസ്സി പങ്കെടുക്കും. മെസ്സിയുടെ ‘ഗോട്ട് ടൂറിന്റെ’ ഭാഗമായുള്ള ഇന്ത്യ സന്ദർശനത്തിലെ അവസാന പരിപാടിയാണ് ഡൽഹിയിലേത്. ഇന്ന് വൈകിട്ട് ഡൽഹിയിൽനിന്ന് മെസ്സി മടങ്ങും.
English Summary:








English (US) ·