Published: September 10, 2026 07:31 AM IST Updated: September 10, 2026 11:01 AM IST
1 minute Read
മഡ്രിഡ് ∙ കാൽപന്തഴുകമായി സ്‌പാനിഷ് ക്ലബ് ഫുട്ബോളിൽ നിറഞ്ഞാടിയ അർജന്റീനൻ ഇതിഹാസ താരം ലയണൽ മെസ്സി കൈനിറയെ പണവുമായി ക്ലബ് മുതലാളിയായി തിരികെയെത്തുന്നു! രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചതിനു പിന്നാലെ സ്‌പാനിഷ് ഫുട്ബോൾ ക്ലബ്ബുകൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് മുൻ ബാർസിലോന താരം. സ്‌പാനിഷ് രണ്ടാം നിര ഫുട്ബോൾ ക്ലബ്ബായ സിഡി എൽഡെൻസെയെ വാങ്ങാൻ മെസ്സി നീക്കം തുടങ്ങി.
കൊളംബിയൻ നിക്ഷേപക സംഘത്തിന്റെ ഉടമസ്ഥതയിലാണ് നിലവിൽ എൽഡെൻസെയെയുള്ളത്. ക്ലബ്ബിന്റെ 100 ശതമാനം ഓഹരിയും വാങ്ങാനാണ് മെസ്സിയുടെ നീക്കം. നേരത്തെ സ്പെയിനിലെ അഞ്ചാം നിര ക്ലബ്ബായ യുഇ കോർനെയയെ വാങ്ങിയതിന് പിന്നാലെയാണ് രണ്ടാമതൊരു ക്ലബ്ബുകൂടി മെസ്സി സ്വന്തമാക്കുന്നത്.
English Summary:






English (US) ·