15 August 2025, 01:19 PM IST

Photo: AFP
കോഴിക്കോട്: അര്‍ജന്റീനാ സൂപ്പര്‍ താരം ലയണല്‍ മെസ്സി കേരളത്തിലേക്ക് വന്നില്ലെങ്കിലെന്താ, പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്കെത്തിയേക്കും. എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ കളിക്കാനാണ് റോണോ ഇന്ത്യയിലെത്തുക. വെള്ളിയാഴ്ച മലേഷ്യയിലെ ക്വലാലംപുരില്‍ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് രണ്ട് നറുക്കെടുപ്പില്‍ റൊണാള്‍ഡോയുടെ ക്ലബ്ബായ സൗദിയിലെ അല്‍ നസ്റും എഫ്‌സി ഗോവയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതോടെയാണിത്.
ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്റിലെ മത്സരങ്ങള്‍. അതിനാല്‍ തന്നെ എഫ്‌സി ഗോവയ്‌ക്കെതിരേ ഇന്ത്യയില്‍ കളിക്കാന്‍ റൊണാള്‍ഡോ എത്തിയേക്കും. സെപ്റ്റംബര്‍ 16 മുതല്‍ ഡിസംബര്‍ 10 വരെയാണ് മത്സരങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്.
ചാമ്പ്യന്‍സ് ലീഗിന്റെ പശ്ചിമമേഖലയിലെ 16 ടീമുകളെയാണ് നാലുഗ്രൂപ്പുകളായി തിരിക്കുന്നത്. ഇതില്‍ പോട്ട് ഒന്നിലായിരുന്നു സൗദി ക്ലബ് അല്‍ നസ്ര്‍, പോട്ട് മൂന്നില്‍ ബഗാനും നാലില്‍ ഗോവയും. വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പില്‍ അല്‍ നസ്റും എഫ്‌സി ഗോവയും ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെടുകയായിരുന്നു.
Content Highlights: Cristiano Ronaldo`s Al Nassr drawn with FC Goa successful AFC Champions League radical stage








English (US) ·