മെസ്സി വരുമോ? കേന്ദ്രത്തിൽനിന്ന് രണ്ട് അനുമതികൾ ലഭിച്ചെന്ന് കായികമന്ത്രി, ബാക്കിക്കാര്യം പിന്നീട്

10 months ago 6

18 March 2025, 06:29 PM IST

v abdurahiman

വി.അബ്ദുറഹിമാൻ നിയമസഭയിൽ

തിരുവനന്തപുരം: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതികരണം നടത്തി കായിക മന്ത്രി വി.അബ്ദുറഹിമാന്‍. മെസ്സിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ രണ്ട് അനുമതി ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും അനുമതിയാണ് ലഭ്യമായത്. ബാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പിന്നീട് അക്കാര്യം പറയാമെന്നും അബ്ദുറഹിമാന്‍ സഭയില്‍ പറഞ്ഞു.

മെസ്സിയടക്കമുള്ള അര്‍ജന്റീനന്‍ ടീം കേരളത്തിലെത്തുമെന്ന് കഴിഞ്ഞ വര്‍ഷം നവംബറിലാണ് മന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് കൃത്യമായ പ്രതികരണം നല്‍കിയിരുന്നില്ല.

മലപ്പുറത്തിനും കോഴിക്കോടിനും ഇടയില്‍ ഒരു അന്താരാഷ്ട്ര സ്‌റ്റേഡിയം വരാന്‍ പോകുകയാണെന്നും മന്ത്രി സഭയില്‍ പറഞ്ഞു. ഇതിനായി 35 ഏക്കര്‍ സ്ഥലം കാലിക്കറ്റ് സര്‍വകലാശാല അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഇതിന്റെ നിര്‍മാണം ഉടന്‍ നടക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: Two approvals including RBI, person been received-Messi successful kerala-v abdurahiman

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article