Published: July 11 , 2025 08:20 AM IST
1 minute Read
ഫോക്സ്ബറോ∙ സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇരട്ട ഗോളിന്റെ ബലത്തിൽ ന്യൂ ഇംഗ്ലണ്ട് ക്ലബ്ബിനെതിരായ മേജർ ലീഗ് സോക്കർ (എംഎൽസ്) ഫുട്ബോൾ മത്സരത്തിൽ ഇന്റർ മയാമിക്ക് ജയം (2–1). ന്യൂ ഇംഗ്ലണ്ട് ക്ലബ് ഡിഫൻഡർ ടാനെർ ബീസൺ വരുത്തിയ പിഴവിൽ നിന്ന് 27–ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ആദ്യ ഗോൾ. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ, മുപ്പത്തിയെട്ടുകാരൻ താരം രണ്ടാമതും ലക്ഷ്യം കണ്ടു.
76–ാം മിനിറ്റിൽ കാൾസ് ഗില്ലാണ് ന്യൂ ഇംഗ്ലണ്ടിനായി ഒരു ഗോൾ മടക്കിയത്. എംഎൽഎസിൽ, തുടർച്ചയായ 4 മത്സരങ്ങളിൽ ഒന്നിലധികം ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് ഇന്നലെ മെസ്സി സ്വന്തമാക്കി.
English Summary:








English (US) ·