Published: September 22, 2025 07:39 AM IST Updated: September 22, 2025 09:49 AM IST
1 minute Read
ഫോട്ട് ലോഡർഡെയൽ (യുഎസ്)∙ മേജർ ലീഗ് സോക്കറിൽ (എംഎൽഎസ്) സൂപ്പർ താരം ലയണൽ മെസ്സിയുടെ ഗോളടിമേളം തുടരുന്നു. മെസ്സിയുടെ ഇരട്ട ഗോളിന്റെ മികവിൽ, ഇന്നലെ നടന്ന എംഎൽഎസ് മത്സരത്തിൽ ഇന്റർ മയാമി 3–2ന് ഡി.സി.യുണൈറ്റഡിനെ തോൽപിച്ചു. 66, 85 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ.
ഇതോടെ സീസണിൽ മെസ്സിയുടെ ഗോൾനേട്ടം 22 ആയി. ആദ്യ പകുതിയിൽ സഹതാരം ടാഡിയോ അയൻഡെയുടെ (35–ാം മിനിറ്റ്) ഗോളിന് അവസരം ഒരുക്കിയതും മെസ്സിയായിരുന്നു. ക്രിസ്റ്റ്യൻ ബെൻടെക് (53), ജേക്കബ് മുറെൽ (90+7) എന്നിവരാണ് ഡി.സി.യുണൈറ്റഡിനായി ലക്ഷ്യം കണ്ടത്.
English Summary:








English (US) ·