Published: September 26, 2025 07:26 AM IST Updated: September 26, 2025 10:26 AM IST
1 minute Read
ന്യൂയോർക്ക് ∙ മേജർ ലീഗ് സോക്കറിൽ (എംഎൽഎസ്) ലയണൽ മെസ്സിയുടെ ഗോളടി മേളം തുടരുന്നു; ഒപ്പം ഇന്റർ മയാമിയുടെ വിജയക്കുതിപ്പും. രണ്ടു ഗോളും ഒരു അസിസ്റ്റുമായി സൂപ്പർതാരം മെസ്സി കളം നിറഞ്ഞ മത്സരത്തിൽ മയാമി 4–0ന് ന്യൂയോർക്ക് സിറ്റി എഫ്സിയെ തോൽപിച്ചു. ലീഗിൽ മയാമിയുടെ തുടർച്ചയായ മൂന്നാം ജയമാണിത്. ഇതോടെ മയാമി പ്ലേഓഫിന് യോഗ്യത നേടി.
മെസ്സിയുടെ അസിസ്റ്റിൽ ബൽറ്റാസർ റോഡ്രിഗസാണ് (43–ാം മിനിറ്റ്) മയാമിക്കായി ആദ്യം ലക്ഷ്യം കണ്ടത്. പിന്നാലെ 74–ാം മിനിറ്റിൽ മെസ്സിയുടെ ഗോൾ. 83–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച ലൂയി സ്വാരെസ് മയാമിയുടെ ലീഡ് 3–0 ആയി ഉയർത്തി. 86–ാം മിനിറ്റിൽ മെസ്സി രണ്ടാമതും ലക്ഷ്യം കണ്ടതോടെ മയാമിയുടെ ഗോൾ പട്ടിക പൂർണം.
English Summary:








English (US) ·