മെസ്സിക്ക് പരിക്ക്; 11-ാം മിനിറ്റില്‍ കളം വിട്ടു, ഷൂട്ടൗട്ടില്‍ ജയിച്ച് മയാമി

5 months ago 6

03 August 2025, 09:59 AM IST

messi

പരിക്കേറ്റ മെസ്സി | Getty Images via AFP

മയാമി: ലീഗ്‌സ് കപ്പ് മത്സരത്തിനിടെ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് പരിക്ക്. ഞായറാഴ്ച ഇന്റര്‍ മയാമിയും നെകാക്‌സയും തമ്മിലുള്ള മത്സരത്തിന്റെ എട്ടാം മിനിറ്റിലാണ് മെസ്സിക്ക് പരിക്കേറ്റത്. തുടര്‍ന്ന് താരം കളം വിടുകയായിരുന്നു.

നെകാക്‌സയുടെ പെനാല്‍റ്റി ബോക്‌സിലേക്കുള്ള മുന്നേറ്റത്തിനിടെയാണ് സംഭവം. വെട്ടിച്ച് മുന്നേറുന്നതിനിടെ എതിര്‍താരങ്ങള്‍ മെസ്സിയെ വീഴ്ത്തി. ഇതിന് പിന്നാലെയാണ് പേശികള്‍ക്ക് പരിക്കേറ്റത്. തുടര്‍ന്ന് മെസ്സി മൈതാനത്തുകിടന്നു. മെഡിക്കല്‍ സംഘം താരത്തെ പരിശോധിക്കുകയും തുടര്‍ന്ന് കളം വിടുകയുമായിരുന്നു. പരിക്കിനെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.

അതേസമയം മെസ്സിയുടെ അഭാവത്തിലും ഇന്റര്‍ മയാമി മത്സരത്തില്‍ ജയം സ്വന്തമാക്കി. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ടീമിന്റെ ജയം. നിശ്ചിതസമയത്ത് ഇരുടീമുകളും രണ്ടുഗോള്‍വീതമടിച്ച് തുല്യതപാലിച്ചിരുന്നു. ഷൂട്ടൗട്ടില്‍ 5-4 നാണ് മയാമിയുടെ ജയം.

Content Highlights: messi wounded inter miami leagues cupful match

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article