കൊൽക്കത്ത ∙ മെസ്സിയുടെ ‘ഗോട്ട് ടൂർ ഇന്ത്യ 2025’ എത്ര രൂപയുടെ ബിസിനസാണ്? 670 കോടി രൂപ മുതൽ 840 കോടി രൂപവരെ എന്നാണു നിഗമനം. സ്പോൺസർഷിപ് വരുമാനം ഉൾപ്പെടെയുള്ള കണക്കാക്കുമ്പോൾ ഇത് ഇതിലും വലുതായേക്കാം.
നാലു നഗരങ്ങളിലെ പരിപാടിക്കായി സംഘാടകരുടെ ചെലവുകൾ:∙ 150 കോടി മുതൽ 200 കോടി രൂപവരെ. മെസ്സിക്ക് അപ്പിയറൻസ് ഫീ ഇനത്തിൽ 100 കോടിക്കു മുകളിൽ നൽകിയെന്നാണു വിവരം. റോഡ്രിഗോ ഡി പോളിനും ലൂയി സ്വാരെസിനും കൂടി 30 കോടി നൽകി.
∙ യാത്രാച്ചെലവ് (പ്രൈവറ്റ് ജെറ്റ് വിമാനം സുരക്ഷാസംവിധാനം എന്നിങ്ങനെ) 30 കോടിയോളംവരും.
∙ മാർക്കറ്റിങ്, സ്റ്റാഫ് ചെലവുകൾ 15 കോടി
മേൽപറഞ്ഞവയ്ക്കെല്ലാം പുറമേ ജിഎസ്ടി, അപ്രതീക്ഷിത ചെലവുകൾ തുടങ്ങിയവയും കണക്കിലെടുക്കണം.
സ്പോൺസർഷിപ്: 180 കോടി രൂപ (മൊത്തം ബജറ്റിന്റെ 80%വരും)
അദാനി ഫൗണ്ടേഷൻ 70 കോടി രൂപ, എച്ച്എസ്ബിസി ഇന്ത്യ 40 കോടി, ജെഎസ്ഡബ്ല്യു 30 കോടി എന്നിങ്ങനെയാണു പങ്കുചേർന്നതെന്നാണു സ്ഥിരീകരിക്കാത്ത കണക്കുകൾ.
ടിക്കറ്റ് വിൽപനയിൽനിന്നുള്ള വരുമാനം: 50 കോടി മുതൽ 80 കോടിരൂപവരെയാണു ലക്ഷ്യമിട്ടത്.
പ്രീമിയം പാക്കേജുകളിൽനിന്നുള്ള വരുമാനം: 30 കോടി മുതൽ 50 കോടിരൂപവരെ.
ആളൊന്നിന് 9.95 ലക്ഷം രൂപയും ജിഎസ്ടിയും എന്നതാണ് ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ പ്രീമിയം നിരക്ക്. നാലുപേരടങ്ങുന്ന കുടുംബത്തിന് 25 ലക്ഷം രൂപയുടെ പാക്കേജ് നിശ്ചയിച്ചതായും കേൾക്കുന്നു. ഇന്നത്തെ മെസ്സിയുമൊത്തുള്ള പ്രാതൽ മീറ്റിങ്ങിന് 80 ലക്ഷംരൂപവരെ നിരക്കു നിശ്ചയിച്ചെങ്കിലും ഇന്നലെയത് 7 ലക്ഷത്തിലേക്കു താഴ്ത്തി.
English Summary:








English (US) ·