30 June 2025, 12:12 PM IST
.jpg?%24p=79caebb&f=16x10&w=852&q=0.8)
Photo | AFP
ബാഴ്‌സലോണ: അർജന്റീന സൂപ്പർതാരം ലയണൽ മെസ്സിക്ക് നൽകാനുള്ള പ്രതിഫലക്കുടിശ്ശിക തീർത്ത് മുൻ ക്ലബ്ബ് എഫ്‌സി ബാഴ്‌സലോണ. 2019-20 കാലത്ത് മെസ്സിയടക്കമുള്ള താരങ്ങൾക്ക് കരാർ പ്രകാരം നൽകാനുള്ള തുകയാണ് സ്പാനിഷ് ക്ലബ് നൽകിയത്.
മെസ്സിക്ക് ശമ്പളത്തിലെ ബാക്കിയടക്കം 476 കോടി രൂപ നൽകാനുണ്ടായിരുന്നു. കരാർ പ്രകാരമുള്ള തുകയുടെ മൂന്നിലൊന്നാണിത്. കോവിഡ് കാലത്തെ പ്രതിസന്ധികാരണമാണ് പണം നൽകാൻ കഴിയാതിരുന്നത്. സാമുവൽ ഉംറ്റി (99 കോടി), സെർജി ബുസ്‌കെറ്റ്‌സ് (82.13 കോടി), അന്റോണിയോ ഗ്രീസ്‌മാൻ (80 കോടി), ജോർഡി ആൽബ (76.12 കോടി), ഫിലിപ്പ് കുടീന്യോ (66 കോടി), ജോവാൻ ലാപോർട്ടെ (60 കോടി) എന്നിവർക്കു നൽകാനുള്ള കുടിശ്ശികയും കൈമാറി.
ബാഴ്‌സ അക്കാദമിയിലൂടെ വളർന്ന മെസ്സി 2004 മുതൽ 2021 വരെ ടീമിൽ കളിച്ചിരുന്നു. തുടർന്ന് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലേക്ക് ചേക്കേറിയ താരം 2023-ൽ മേജർ ലീഗ് സോക്കർ ക്ലബ്ബ് ഇന്റർ മയാമിയിലെത്തി. ബാഴ്‌സയ്ക്കായി 778 മത്സരം കളിച്ച താരം 672 ഗോളും നേടി. ക്ലബ്ബിനൊപ്പം 34 കിരീടനേട്ടങ്ങളിലും പങ്കാളിയായി.
Content Highlights: barcelona settled payments lionel messi different players








English (US) ·