Published: September 01, 2026 10:30 AM IST
1 minute Read
ബ്യൂനസ് ഐറിസ് ∙ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലയണൽ മെസ്സി 10 വർഷങ്ങൾക്കു മുൻപും അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 2016 ജൂലൈയിൽ കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ അർജന്റീനയെ പെനൽറ്റി ഷൂട്ടൗട്ടിൽ 4–2നു തോൽപിച്ച് ചിലെ കിരീടം നേടിയതിനു പിന്നാലെയാണ് മെസ്സി വിരമിക്കൽ പ്രഖ്യാപിച്ചത്. ഷൂട്ടൗട്ടിൽ അർജന്റീനയുടെ ആദ്യകിക്ക് മെസ്സി നഷ്ടപ്പെടുത്തിയിരുന്നു.
അർജന്റീന തുടർച്ചയായ മൂന്നാം തവണയും ഫൈനലിൽ വീണപ്പോൾ കരഞ്ഞുകൊണ്ടു മൈതാനം വിട്ട മെസ്സിയുടെ വൈകാരിക പ്രതികരണമായിരുന്നു വിരമിക്കൽ പ്രഖ്യാപനം. എന്നാൽ അന്നത്തെ അർജന്റീന കോച്ച് എഡ്ഗാർഡോ ബൗസ സ്പെയിനിലെ ബാർസിലോനയിൽ നേരിട്ടെത്തി മെസ്സിയുമായി ചർച്ച നടത്തിയതിനെത്തുടർന്നു ഒരു മാസത്തിനു ശേഷം വിരമിക്കൽ പിൻവലിച്ച് വീണ്ടും കളത്തിലിറങ്ങി. രാജ്യത്തോടുള്ള സ്നേഹം മുൻനിർത്തിയാണു തന്റെ മടങ്ങിവരവെന്നായിരുന്നു മെസ്സിയുടെ വെളിപ്പെടുത്തൽ.
English Summary:






English (US) ·