Published: December 16, 2025 07:28 AM IST Updated: December 16, 2025 10:28 AM IST
1 minute Read
ന്യൂഡൽഹി∙ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി 3 ദിവസം ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ആരാധകരെ ഇളക്കിമറിച്ചിട്ടും നേരിട്ട് കാണാനോ സ്വീകരിക്കാനോ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഭാരവാഹികളാരും എത്തിയില്ല. മെസ്സി സന്ദർശന പരിപാടിയിൽനിന്ന് ഫെഡറേഷൻ പൂർണമായും വിട്ടുനിന്നു.
കൊൽക്കത്തയിൽ മെസ്സിയെ കാണാനാവാതെ ആരാധകർ ഇടഞ്ഞ സംഭവത്തിന് പിന്നാലെ പരിപാടിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലന്ന് ഫെഡറേഷൻ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. മുംബൈയിലും ഡൽഹിയിലും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളാണ് മെസ്സിയുടെ പരിപാടിക്ക് നേതൃത്വം വഹിച്ചത്. മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയ ഡൽഹിയിൽ െമസ്സിയെ കണ്ടു.
പ്രധാനമന്ത്രിയെ കാണാനായില്ല
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും മെസ്സിയുടെ വിമാനം വൈകിയതോടെ കൂടിക്കാഴ്ച റദ്ദാക്കേണ്ടി വന്നു.
English Summary:








English (US) ·