Published: December 26, 2025 05:28 PM IST
1 minute Read
മെൽബൺ∙ ആഷസിലെ ബോക്സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിവസം വീണത് 20 വിക്കറ്റുകൾ. ആഷസ് നാലാം ടെസ്റ്റിന്റെ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ വിക്കറ്റു പോകാതെ നാലു റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ. ആദ്യ ഇന്നിങ്സിൽ ഓസീസ് 42 റൺസ് ലീഡ് നേടിയിരുന്നു.
മത്സരത്തിൽ ടോസ് വിജയിച്ച ഇംഗ്ലണ്ട്, ആതിഥേയരായ ഓസ്ട്രേലിയയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. 91 റൺസെടുക്കുന്നതിനിടെ ആറു വിക്കറ്റുകൾ നഷ്ടമായ ഓസീസ് 152 ന് ഒന്നാം ഇന്നിങ്സിൽ പുറത്തായി. 11.2 ഓവറുകൾ പന്തെറിഞ്ഞ ഇംഗ്ലിഷ് പേസർ ജോഷ് ടോങ്ക് 45 റൺസ് വഴങ്ങി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. 49 പന്തില്‍ 35 റൺസെടുത്ത മധ്യനിര താരം മിച്ചൽ നസറാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. ഉസ്മാൻ ഖവാജയും (29), അല്ക്സ് ക്യാരിയുമാണ് (20) കുറച്ചെങ്കിലും പിടിച്ചുനിന്ന മറ്റ് ഓസീസ് ബാറ്റർമാർ.
ഓസ്ട്രേലിയയെ ചെറിയ സ്കോറിന് മടക്കിയ ആശ്വാസത്തിൽ ഇറങ്ങിയ ഇംഗ്ലണ്ട് അതിലും വേഗം ഒന്നാം ഇന്നിങ്സിൽ തകരുന്ന കാഴ്ചയായിരുന്നു പിന്നീട്. 16 റൺസെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് നാല് മുൻനിര വിക്കറ്റുകൾ നഷ്ടമായി. 41 റൺസടിച്ച ഹാരി ബ്രൂക്കാണു ടോപ് സ്കോറർ. വാലറ്റത്ത് ഗസ് അക്കിൻസൻ (28) പ്രതിരോധിച്ചുനിന്നതിനാലാണ് ഇംഗ്ലണ്ട് സ്കോർ 100 പിന്നിട്ടത്. ഓസ്ട്രേലിയയ്ക്കായി മിച്ചൽ നസർ നാലും സ്കോട്ട് ബോളണ്ട് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. മിച്ചല്‍ സ്റ്റാർക്കിന് രണ്ടും കാമറൂൺ ഗ്രീനിന് ഒരു വിക്കറ്റുമുണ്ട്.
English Summary:








English (US) ·