24 April 2025, 03:56 PM IST

വിഷുത്തൊങ്ങൽ ആൽബത്തിൽ നിന്ന്
ഇത്തവണത്തെ വിഷുവിനോടനുബന്ധിച്ച് പുറത്തിറങ്ങിയ 'വിഷുത്തൊങ്ങല്‍' എന്ന ആല്‍ബം ഗാനം ശ്രദ്ധേയമാകുന്നു. പ്രശസ്ത ഗായകന്‍ ഉണ്ണി മേനോന്‍ പാടിയ ഗാനത്തിന് സംഗീതം നല്‍കിയത് കെ.കെ. വിനോദ് കുമാറാണ്. വിനോദ് മെലഡീസ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അഭിലാഷ് നായരാണ് ഗാനരചന. ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത് അഖില്‍ ബാബുവാണ്. ദേവികാ ദിവാകരന്‍, അര്‍ജുന്‍ സാരംഗി, വിഷ്ണു ജനാര്‍ദനന്‍, കെ.കെ. വിനോദ് കുമാര്‍, സന്ധ്യ വാസുദേവ്, സാത്വിക് കെ, ശിവാനി കെ, ശിവകാമി പി, ശിവഗംഗ പി, ശിവപ്രിയ പി, ശിവനന്ദ പി എന്നിവരാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്.
Content Highlights: Vishu Thongal medium opus by Unni Menon and KK Vinod Kumar
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·