ഇങ്ങനെ ഇരിക്കുന്നതിന് കാരണം ഒന്ന് ഞാന്‍ ഹാപ്പിയാണ്, മറ്റൊന്ന് വെജിറ്റേറിയനാണ് എന്നാണ് മേനക ആദ്യം നല്‍കിയ മറുപടി. രാവിലെ നാലര മണിക്ക് എഴുന്നേല്‍ക്കും. പ്രാര്‍ത്ഥനയൊക്കെ കഴിഞ്ഞതിന് ശേഷം യോഗ ചെയ്യും. ഏഴര - എട്ട് മണിക്കുള്ളില്‍ പ്രഭാതഭക്ഷണം കഴിയും. ഉച്ചഭക്ഷണം പന്ത്രണ്ട് - പന്ത്രരയ്ക്കുള്ളില്‍ കഴിക്കും. കുറച്ച് മാത്രമേ എന്തു കഴിക്കൂ, അരി പലഹാരം കൂടുതലും ഒഴിവാക്കും. കിനോവ, ബ്രൗണ്‍ റൈസ് അങ്ങനെയുള്ളതൊക്കെയാണ് കഴിക്കുന്നത്. പക്ഷേ ഒരുപാട് പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും.
എനിക്ക് ദേഷ്യം വന്നിട്ടാണ് പരാജയപ്പെട്ട സംവിധായകന്‍ എന്ന് വിളിച്ചത്, പക്ഷേ വിളിച്ചത് സിബി മലയില്‍ സാറിനെ അല്ല; വിശദീകരണവുമായി പേളി മാണി
രാത്രി ആറര- ഏഴ് മണിക്കുള്ളില്‍ അത്താഴം കഴിയും. പിന്നെ ഇടയിലുള്ള ചായയും കടിയും ഒന്നും എനിക്ക് ഇല്ല. എണ്ണപ്പലഹാരങ്ങളേ കഴിക്കില്ല. കിടക്കുന്നതിന് മുന്‍പ് ഒരു ഗ്രീന്‍ ടീ കൂടെ കഴിച്ചാല്‍, ഒന്‍പത് - ഒന്‍പതരയ്ക്കുള്ളില്‍ ഉറങ്ങും. ആര് കഴിച്ചില്ലെങ്കിലും, ആര് കിടന്നില്ലെങ്കിലും, ആര് ഉറങ്ങിയില്ലെങ്കിലും അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. ചില ദിവസങ്ങളില്‍ ഇരുപത് മിനിട്ടൊക്കെ നടക്കാന്‍ പോകാറുണ്ട്.
അന്‍പത് വയസ്സിന് ശേഷമാണ് ഇത്തരം റുട്ടീനുകള്‍ കൃത്യമായി ഫോളോ ചെയ്തു തുടങ്ങിയത്. ആദ്യമൊക്കെ ആറരയ്ക്ക് ഭക്ഷണം കഴിച്ചാല്‍, എനിക്ക് വിശക്കും എന്നൊരു മൈന്റ് സെറ്റ് ഉണ്ടായിരുന്നു. ആ മൈന്റ് സെറ്റ് മാറ്റിയപ്പോള്‍ പിന്നെ പ്രശ്‌നമുണ്ടായില്ല.
മറ്റൊരി പ്രധാന കാര്യം ഞാന്‍ ഫോളോ ചെയ്യുന്നത്, ഉറങ്ങുമ്പോള്‍ എനിക്കൊന്നും ബാക്കി വയ്ക്കാന്‍ പാടില്ല. അന്ന് എന്തെങ്കിലും ആരോടെങ്കിലും പറയാനുണ്ടെങ്കില്‍, ചെയ്യാനുണ്ടെങ്കില്‍ അത് അന്ന് ഉറങ്ങുന്നതിന് മുന്‍പേ പറഞ്ഞു തീര്‍ക്കും. വളരെ സമാധാനത്തോടെയും സന്തോഷത്തോടെയും ഉറങ്ങണം. ഇന്നും ഞാൻ തറയിലിരുന്ന് എൻറെ വീട്ടിൽ എന്നെ സഹായിക്കുന്ന മേഡിനൊപ്പം ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത്- മേനക സുരേഷ് പറഞ്ഞു




English (US) ·