മേനകയോട് അങ്ങോട്ട് ഇഷ്ടം പറഞ്ഞു! ജാതി പ്രശ്‌നങ്ങളൊന്നും ഞങ്ങളെ ബാധിച്ചില്ല! കാരണം പറഞ്ഞ് സുരേഷ് കുമാര്‍! വിവാഹ ജീവിതം സന്തുഷ്ടം

8 months ago 11

Authored by: നിമിഷ|Samayam Malayalam22 May 2025, 9:30 am

പ്രണയങ്ങളുണ്ടായിട്ടുണ്ട്. അങ്ങനൊക്കെ പലതും ഉണ്ടായിട്ടുണ്ട്. ഇല്ലെന്ന് ഞാൻ പറയത്തില്ല. സീരിയസായിട്ട് എന്നൊന്നുമില്ല. കോളേജിൽ പഠിക്കുന്ന സമയത്തായിരുന്നു അതൊക്കെ. അവരെയൊക്കെ പിന്നീട് കാണാറൊക്കെയുണ്ട്. സീരിയസായിട്ട് ഒരാളെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ. അത് മേനകയെ ആണ്. ആദ്യം ഇഷ്ടം പറഞ്ഞത് ഞാനാണെങ്കിലും എന്നെ ഇഷ്ടമാണെന്ന് നേരത്തെ തന്നെ ഞാന് മനസിലാക്കിയിരുന്നു.

മേനകയുമായുള്ള വിവാഹ ജീവിതത്തെക്കുറിച്ച് സുരേഷ് കുമാര്‍മേനകയുമായുള്ള വിവാഹ ജീവിതത്തെക്കുറിച്ച് സുരേഷ് കുമാര്‍ (ഫോട്ടോസ്- Samayam Malayalam)
സിനിമകളൊക്കെ കണ്ട് മേനകയുടെ ഫാനായിരുന്നു ഞാന്‍. നാടന്‍ ലുക്കിലുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യണം എന്നുണ്ടായിരുന്നു എനിക്ക്. എന്റെ സങ്കല്‍പ്പത്തിലെ വധുവിന്റെ അതേ ലുക്കായിരുന്നു മേനകയ്ക്ക്. എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന സെറ്റില്‍ വെച്ചാണ് ഞങ്ങള്‍ ആദ്യം കാണുന്നത്. അന്ന് സംസാരിച്ചിട്ടൊന്നുമില്ലായിരുന്നു. എങ്ങനെ നീ മറക്കും എന്ന സെറ്റില്‍ വെച്ച് സുകുമാരി ചേച്ചിയാണ് എനിക്ക് മേനകയെ പരിചയപ്പെടുത്തി തന്നത്. പ്രിയനായിരുന്നു സ്‌ക്രിപ്റ്റ്. ലാലായിരുന്നു നായകന്‍.

പൂച്ചയ്‌ക്കൊരു മൂക്കുത്തിയൊക്കെ കഴിഞ്ഞാണ് പ്രണയം പറഞ്ഞത്. ഞാനാണ് ആദ്യം ഇഷ്ടം പറഞ്ഞത്. ഇങ്ങോട്ട് ഇഷ്ടമുണ്ടോ എന്നറിയാനായി ഞാന്‍ കുറച്ച് ശ്രമങ്ങളൊക്കെ നടത്തിയിരുന്നു. അതെന്താണ് എന്നൊന്നും പറയില്ല. അത് സീക്രട്ടാണ്. അങ്ങനെ നടത്തിയ ശ്രമങ്ങളിലൊക്കെ പോസിറ്റീവ് അപ്രോച്ചായിരുന്നു. രാജസേനന്റെ ഒരു സിനിമയില്‍ അഭിനയിക്കുകയായിരുന്നു പപ്പി. ബൈക്കില്‍ കറങ്ങാന്‍ ഇഷ്ടമായതിനാല്‍ ബ്രേക്ക് സമയത്ത് ഞാന്‍ അവളേയും കൂട്ടി കറങ്ങാന്‍ പോയി.

Also Read: ആന്റണിയുടെ വീട്ടില്‍ മോഹന്‍ലാലിന് ആഘോഷം! സ്‌പെഷല്‍ പൂജയും നേര്‍ച്ചകളുമായി ഫാന്‍സും, വൈറല്‍ ചിത്രങ്ങളിലൂടെ....


അഭിനയിച്ചോണ്ടിരിക്കുന്നതിനിടെ പുറത്ത് പോയതില്‍ കുറച്ച് ചീത്തയൊക്കെ കിട്ടിയിരുന്നു. പ്രൊഡക്ഷന്‍ മാനേജരായിരുന്നു വഴക്ക് പറഞ്ഞത്. സെറ്റില്‍ നിന്നൊക്കെ ഞാന്‍ ഇതുപോലെ വിളിച്ചുകൊണ്ടുപോയിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് ബൈക്കോടിക്കാന്‍ വലിയ പേടിയാണ്. പണ്ടൊക്കെ സ്ഥിരം ബൈക്കിലായിരുന്നു. എങ്ങനെ വേണമെങ്കിലും ഓടിക്കുമായിരുന്നു അന്ന്.

പ്രണയത്തെക്കുറിച്ച് വീട്ടില്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പുകളൊന്നുമില്ലായിരുന്നു. ആ കൊച്ചിനെയും വിളിച്ച് അവന്‍ വരുമെന്ന് എനിക്ക് തോന്നിയിരുന്നു എന്നായിരുന്നു അച്ഛന്‍ അമ്മയോട് പറഞ്ഞത്. വിവാഹ ശേഷമായി മേനക സിനിമയില്‍ നിന്നും ബ്രേക്കെടുക്കുകയായിരുന്നു. അഭിനയം നിര്‍ത്താനൊന്നും പറഞ്ഞിട്ടില്ലായിരുന്നു. മേനകയായിട്ട് തന്നെ തീരുമാനമെടുത്തതാണ്. പ്രിയപ്പെട്ടവരുടെ നിര്‍ബന്ധപ്രകാരമായി ഇടയ്‌ക്കൊരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു. വീണ്ടും സജീവമാവുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നായിരുന്നു അന്ന് മേനക പറഞ്ഞത്.

മേനകയോട് അങ്ങോട്ട് ഇഷ്ടം പറഞ്ഞു! ജാതി പ്രശ്‌നങ്ങളൊന്നും ഞങ്ങളെ ബാധിച്ചില്ല! കാരണം പറഞ്ഞ് സുരേഷ് കുമാര്‍! വിവാഹ ജീവിതം സന്തുഷ്ടം


സുരേഷ് കുമാറുമായുള്ള പ്രണയം അറിഞ്ഞപ്പോള്‍ കടുത്ത എതിര്‍പ്പുകളായിരുന്നു മേനക നേരിട്ടത്. ജാതിയും, സംസ്‌കാരവുമൊക്കെയുള്ള അന്തരം ഭാവിയില്‍ പ്രശ്‌നമായേക്കാനുള്ള സാധ്യതയെക്കുറിച്ചായിരുന്നു എല്ലാവരും പറഞ്ഞത്. ഈ ബന്ധം അധികം പോവില്ലെന്ന് സ്‌നേഹത്തോടെയായി ഉപദേശിച്ചവരുമുണ്ടായിരുന്നു. മമ്മൂക്കയും അന്ന് കാര്യങ്ങളൊക്കെ പറഞ്ഞ് തന്നിരുന്നതായി മേനക പറഞ്ഞിരുന്നു.

വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി ജീവിച്ച് കാണിക്കുകയായിരുന്നു ഇരുവരും. ഇളയ മകളായ കീര്‍ത്തി സുഹൃത്തായ ആന്റണിയുമായുള്ള പ്രണയം പറഞ്ഞപ്പോഴും ഇവര്‍ എതിര്‍ത്തിരുന്നില്ല. ജാതിയോ, മതമോ അല്ല മനസുകളുടെ ഐക്യമാണ് വലുതെന്ന് മനസിലാക്കിയവര്‍ ഇതെങ്ങനെ എതിര്‍ക്കാനാണ്. ഞങ്ങളെന്തിന് അതിന് തടസം നിക്കണമെന്നായിരുന്നു ഇവരുടെ ചോദ്യം.

നിമിഷ

രചയിതാവിനെക്കുറിച്ച്നിമിഷനിമിഷ, സമയം മലയാളത്തിലെ എന്റർടൈൻമെന്റ് വിഭാ​ഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമ-ടെലിവിഷൻ മേഖലകളിലെ വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും ചെയ്തുവരുന്നു. കാര്യവട്ടം ക്യാംപസിൽ നിന്നും എംസിജെ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ഫിൽമിബീറ്റ് മലയാളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.... കൂടുതൽ വായിക്കുക

Read Entire Article