Published: August 02, 2026 09:56 PM IST Updated: August 02, 2026 10:13 PM IST
1 minute Read
മുംബൈ ∙ ‘ദ് ട്രെയ്റ്റേഴ്‌സ്' റിയാലിറ്റി ഷോയുടെ രണ്ടാം സീസണിൽ പങ്കെടുക്കുന്ന പ്രമുഖരുടെ വമ്പൻ നിരയിൽ ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ സഹോദരി ഷഹനീൽ ഗില്ലും. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ‘ദ് ട്രെയ്റ്റേഴ്‌സ് 2’ ലോഞ്ചിൽ ഷഹനീൽ ഗില്ലിന്റെ ‘ഇൻട്രോ’ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘മൈ നെയിം ഈസ് ഗിൽ, ഐ നോ ഹൗ ടു കിൽ’ (എന്റെ പേര് ഗിൽ, എങ്ങനെ കൊല്ലണമെന്ന് (മത്സരത്തിൽ തോൽപ്പിക്കണമെന്ന്) എനിക്കറിയാം) എന്നായിരുന്നു വിഡിയോയിൽ ഷഹനീൽ സ്വയം പരിചയപ്പെടുത്തിയത്. ഇത് ആരാധകർ ഏറ്റെടുക്കുകയായിരുന്നു.
What you should work next
ഇതുവരെ ക്യാമറക്കണ്ണുകളിൽ നിന്ന് ഏറെക്കുറെ അകന്നുമാറി നിന്നിരുന്ന ശുഭ്മൻ ഗില്ലിന്റെ സഹോദരി ഷോയിലൂടെ അതിഗംഭീര വരവാണ് അറിയിച്ചിരിക്കുന്നത്. കുറച്ചു മാസങ്ങൾക്ക് മുൻപ് ട്വന്റി20 ടീം ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ഠ അയ്യർ നെറ്റ്ഫ്ലിക്സിന്റെ ‘ലോക്ക് അപ്’ സീസൺ 2ൽ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു ഇന്ത്യൻ താരത്തിന്റെ സഹോദരി കൂടി ഒരു റിയാലിറ്റി ഷോയിൽ എത്തുന്നത്.
Shubman Gill’s sister owns the “Gill” tag, that’s the quality betwixt Shresta Iyer and Shahneel Gill. Be grateful for what you have. All the champion to Shahneel for The Traitors! pic.twitter.com/HFovFh6cpM
— nysa (@chalkalaana) July 30, 2026‘ദ് ട്രെയ്റ്റേഴ്‌സ്’ സീസൺ 2 ഓഗസ്റ്റ് 13ന് റിലീസ് ചെയ്യുമെന്ന് പ്രൈം വിഡിയോ അറിയിച്ചു. കരണ്‍ ജോഹര്‍ വീണ്ടും അവതാരകനായി എത്തുന്ന ഈ റിയാലിറ്റി ഷോ ‘ഓൾ3മീഡിയ ഇന്റർനാഷനലിന്റെ’ ലോകപ്രശസ്തമായ ഷോയുടെ ഇന്ത്യൻ പതിപ്പാണ്. ഷഹനീലിനെ കൂടാതെ മല്ലിക ഷെരാവത്, മുനവർ ഫാറൂഖി, റിയ ചക്രവർത്തി, ക്രിസ്റ്റൽ ഡിസൂസ, പാരുൽ ഗുലാത്തി, പ്രശസ്ത ഷെഫ് റൺവീർ ബ്രാർ, മുതിർന്ന നടൻ ദലീപ് താഹിൽ, ഹർമൻ സിൻഹ, തന്യ പുരി തുടങ്ങിയവരാണ് ഈ സീസണിൽ പങ്കെടുക്കുന്ന മറ്റു പ്രമുഖർ.
English Summary:
Shubman Gill's sister, Shahneel Gill, has made a expansive introduction into the 2nd play of the world amusement 'The Traitors 2', creating a buzz connected societal media with her introductory video. This marks her important nationalist quality aft mostly staying distant from the spotlight.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·