19 March 2025, 08:53 PM IST

Photo: x.com/gharkekalesh/
കായിക ഇനം ഏതുമാകട്ടെ കളിക്കളത്തില്‍ താരങ്ങള്‍തമ്മില്‍ കൊമ്പുകോര്‍ക്കുന്നത് പലപ്പോഴും നമ്മള്‍ കണ്ടിട്ടുണ്ട്. ഇതിനൊപ്പം ഗാലറിയില്‍ ആരാധകര്‍ തമ്മിലടിക്കുന്ന കാഴ്ചയും പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാല്‍, ഇപ്പോഴിതാ ഒരു ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെ തമ്മിലടിക്കുന്ന സുരക്ഷാ ജീവനക്കാരന്റെയും കാണിയുടെയും വീഡിയോ സോഷ്യല്‍ മീഡയയില്‍ വൈറലാകുകയാണ്.
രാജ്യത്തെ പ്രമുഖ യൂട്യൂബര്‍മാരും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സും പങ്കെടുക്കുന്ന ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റായ എന്റര്‍ട്ടെയ്‌നേഴ്‌സ് ക്രിക്കറ്റ് ലീഗ് ഫൈനലിനിടെയായിരുന്നു ഗാലറിയിലെ ഈ പൊരിഞ്ഞ 'പോരാട്ടം'.
മാര്‍ച്ച് 16-ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ കളിക്കളത്തിലെ പോരാട്ടത്തേക്കാള്‍ ശ്രദ്ധപിടിച്ചുപറ്റിയത് ഗാലറിയിലെ ഈ തമ്മില്‍ത്തല്ലായിരുന്നു. കളികാണാനെത്തിയ ഒരാളും സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളുമാണ് ഗാലറിയില്‍ ഒരു ബാരിക്കേഡിന് അപ്പുറവും ഇപ്പുറവും നിന്ന് കയ്യാങ്കളിയിലേര്‍പ്പെട്ടത്.
ഈ വഴക്കിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമല്ല. ഇരുവരും പരസ്പരം ഇടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഗാലറിയിലുള്ള നിരവധിയാളുകളാണ് ഈ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്. ഒരു ഘട്ടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഈ ആരാധകന്റെ ടി ഷര്‍ട്ട് പോലും വലിച്ചൂരുന്നതും ദൃശ്യങ്ങളിലുണ്ട്. ഒടുവില്‍ ബാരിക്കേഡിനപ്പുറത്ത് നിന്നിരുന്ന ഒരാള്‍ സുരക്ഷാ ഉദ്യോഗസ്ഥനെ പിടിച്ചുമാറ്റിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.
Content Highlights: Viral video shows a instrumentality and information defender warring astatine the Entertainers Cricket League last successful Delh








English (US) ·