Published: May 21 , 2025 09:33 AM IST
1 minute Read
ബെംഗളൂരു ∙ ലക്നൗ സൂപ്പർ ജയന്റ്സിന് ഈ സീസൺ ഐപിഎലിൽ തിരിച്ചടിയായത് കളിക്കാർക്കേറ്റ പരുക്കാണെന്നു ക്യാപ്റ്റൻ ഋഷഭ് പന്ത്. ‘‘പേസ് ബോളർമാരായ മൊഹ്‌സിൻ ഖാൻ, മായങ്ക് യാദവ് എന്നിവർക്കു പരുക്കേറ്റതു ടീമിനെ വല്ലാതെ ബാധിച്ചു. സീമർമാരായ ആവേശ് ഖാനും ആകാശ് ദീപും സീസണിലുടനീളം ഫിറ്റ്നസ് പ്രശ്നത്തിലായിരുന്നു’’– പന്ത് പറഞ്ഞു.
തിങ്കളാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനോടു പരാജയപ്പെട്ടതോടെയാണു ലക്നൗ ഐപിഎൽ പ്ലേഓഫ് കാണാതെ പുറത്തായത്. ആദ്യം ബാറ്റ് ചെയ്ത ലക്നൗ 20 ഓവറിൽ 7ന് 205 റൺസെടുത്തു. ഹൈദരാബാദ് 18.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 12 കളികളിൽ 5 ജയവും 7 തോൽവിയുമാണ് ലക്നൗവിനുള്ളത്.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി (27 കോടി രൂപ) ഈ സീസണിൽ ലക്നൗ ടീമിലെത്തിയ ഋഷഭ് പന്തിന്റെ പ്രകടനം പരക്കെ വിമർശിക്കപ്പെട്ടിരുന്നു. 12 മത്സരങ്ങളിൽ 135 റൺസ് മാത്രമാണ് പന്തിനു നേടാനായത്.
English Summary:








English (US) ·