മൊഹ്സിൻ നഖ്‍വി ഏഷ്യാകപ്പ്‍ ട്രോഫി നൽകിയാൽ ഇന്ത്യന്‍ താരങ്ങൾ സ്വീകരിക്കുമോ, ഹസ്തദാനം ഉണ്ടാകുമോ? ‘സസ്പെൻസ്’ തുടരുന്നു

3 months ago 4

ഓൺലൈൻ ഡെസ്ക്

Published: September 28, 2025 04:53 PM IST

1 minute Read

മൊഹ്സിൻ നഖ്‍വി, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ
മൊഹ്സിൻ നഖ്‍വി, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ

ദുബായ്∙ ഏഷ്യാകപ്പിലെ വിജയികൾക്ക് ഏഷ്യന്‍ ക്രിക്കറ്റ് കൗൺസിൽ തലവന്‍ മൊഹ്സിൻ നഖ‍്‍വി തന്നെ ട്രോഫി സമ്മാനിക്കുമെന്ന് വ്യക്തമായതോടെ ഇന്ത്യൻ ടീമിന്റെ പ്രതികരണം അറിയാൻ കാത്തിരിപ്പ്. ഫൈനൽ പോരാട്ടത്തില്‍‍‍ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പിച്ചാൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവനും പാക്കിസ്ഥാനിലെ മന്ത്രിയും കൂടിയായ മൊഹ്സിൻ നഖ്‍വിയിൽനിന്ന് ട്രോഫി സ്വീകരിക്കേണ്ടിവരും.

പഹൽഗാം ഭീകരാക്രമണത്തിനും ഇന്ത്യൻ സൈന്യം നടത്തിയ ഓപറേഷൻ സിന്ദൂറിനും ശേഷം നിരന്തരം ഇന്ത്യാവിരുദ്ധ പ്രസ്താവനകൾ നടത്തുന്ന ആളാണ് മൊഹ്സിൻ നഖ്‍വി. മൊഹ്‍സിന്‍ നഖ്‍വിയുമായി ഇന്ത്യൻ താരങ്ങൾ ഹസ്തദാനത്തിനു നിൽക്കുമോയെന്നും വ്യക്തമല്ല. ഏഷ്യാകപ്പ് തുടങ്ങുന്നതിനു മുന്‍പ് ടീം ക്യാപ്റ്റൻമാരെല്ലാം ഒത്തുകൂടിയപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മൊഹ്സിൻ നഖ്‍വിയുമായി ഹസ്തദാനം ചെയ്തിരുന്നു. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും പാക്കിസ്ഥാനെ തോൽപിച്ച ശേഷം ഇന്ത്യൻ താരങ്ങൾ പാക്ക് താരങ്ങളുമായി ഹസ്തദാനം ചെയ്തിരുന്നില്ല.

സംഭവത്തിൽ ഇന്ത്യയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് രണ്ടു തവണ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. മാച്ച് റഫറിക്കെതിരെയും നടപടി ആവശ്യപ്പെട്ട പാക്കിസ്ഥാൻ ടീം ഏഷ്യാകപ്പ് ബഹിഷ്കരിക്കുമെന്നുവരെ ഭീഷണി മുഴക്കിയിരുന്നെങ്കിലും മൊഹ്സിന്‍ നഖ്‍വി ഇടപെട്ടാണ് ഈ പ്രശ്നം പരിഹരിച്ചത്. ഫൈനലിലും പാക്ക് താരങ്ങളുമായി ഇന്ത്യൻ താരങ്ങൾ ഹസ്തദാനത്തിനു നിൽക്കാന്‍ സാധ്യതയില്ല.

English Summary:

ACC main Mohsin Naqvi to contiguous trophy, India's stance remains unclear

Read Entire Article