മോദിയുടെ 75-ാം ജന്മദിനം; സമ്മാനമായി ഖത്തറില്‍ കപ്പുയര്‍ത്തിയ അര്‍ജന്റീന ജേഴ്‌സി ഒപ്പിട്ടയച്ച് ലയണല്‍

4 months ago 4

15 September 2025, 10:29 PM IST

messi-gifts-signed-jersey-pm-modi-75th-birthday

Photo: ANI, AFP

വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തിന് സമ്മാനമായി ഖത്തര്‍ ലോകകപ്പില്‍ ധരിച്ച അര്‍ജന്റീന ജേഴ്‌സി ഒപ്പിട്ട് അയച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സി. സെപ്റ്റംബര്‍ 17-നാണ് മോദിയുടെ 75-ാം ജന്മദിനം.

ഈ വര്‍ഷം ഡിസംബറില്‍ മെസ്സി ഇന്ത്യയിലെത്തുന്നുണ്ട്. ഡിസംബര്‍ 13 മുതല്‍ 15 വരെ താരം ഇന്ത്യയില്‍ പര്യടനം നടത്തും. ഡിസംബബര്‍ 13-ാം തീയതി കൊല്‍ക്കത്തയിലാണ് മെസ്സി എത്തുക. തുടര്‍ന്ന് അടുത്ത ദിവസം മുംബൈയിലേക്ക് പോകും. ഡിസംബര്‍ 15-ന് ന്യൂഡല്‍ഹിയില്‍ മെസ്സി ഇന്ത്യാ സന്ദര്‍ശനം അവസാനിപ്പിക്കും. ഡല്‍ഹിയിലെത്തുന്ന മെസ്സി, മോദിയെ കാണും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ക്രമീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് മെസ്സിയുടെ ഇന്ത്യാ ടൂറിന്റെ പ്രമോട്ടറും കായിക സംരഭകനുമായ സതാദ്രു ദത്ത പറഞ്ഞു.

ആദ്യമായി ന്യൂഡല്‍ഹിയിലും മുംബൈയിലും വന്ന് അവിടെ തന്റെ ആരാധകരെ കാണുന്നതില്‍ മെസ്സി സന്തോഷവാനാണെന്ന് ദത്ത പറഞ്ഞു. സാള്‍ട്ട് ലേക്ക് സ്റ്റേഡിയം, വാങ്കഡെ സ്റ്റേഡിയം, ഫിറോസ് ഷാ കോട്ല സ്റ്റേഡിയം എന്നിവിടങ്ങളിലെ പരിപാടികളിലാണ് മെസ്സി പങ്കെടുക്കുക.

Content Highlights: Lionel Messi talented a signed Argentina jersey to Indian Prime Minister Narendra Modi for his 75th bi

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article