Authored by: ലക്ഷ്മി ബാല |Samayam Malayalam•28 Jul 2025, 9:54 am
മകൾ ഇന്നും മരിച്ചെന്ന് ശ്രീ ദേവി ഉണ്ണി പറയില്ല. തന്റെ മകൾ തന്നോടൊപ്പം തന്നെയുണ്ട് എന്ന് വിശ്വസിക്കാൻ ആണ് അമ്മക്ക് ഇഷ്ടം. ചെറിയ പ്രായം മുതൽക്കേ അത്രയും കഴിവുള്ള കുട്ടി ആയിരുന്നു അവളെന്ന് പറയുമ്പോൾ ശ്രീദേവിക്ക് നൂറുനാവ്
ശ്രീദേവി ഉണ്ണി (ഫോട്ടോസ്- Samayam Malayalam) എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു മോനിഷയെ വെള്ളിത്തിരയിൽ കാണണമെന്നത് അതിനായി നമ്മൾ ആരെയും സമീപിച്ചിട്ടില്ല അവസരങ്ങൾ നമ്മളിൽ വന്നെത്തി. ഒരു ദിവസം വാസുവേട്ടൻ ( എം ടി വാസുദേവൻ) വിളിച്ചു മോളെ ഒന്ന് അഭിനയിപ്പിച്ചുകൂടെ എന്ന് തിരക്കി. എംടിയും ഹരിഹരനും കൂടി ഒരു പടം ചെയ്യുന്നുണ്ട് മോളെ അഭിനയിപ്പിക്കാമോ എന്ന് ചോദിക്കുന്നു എന്ന് ഉണ്ണി ഏട്ടൻ പറഞ്ഞു. ഇത് കേട്ടതും എനിക്ക് തുള്ളിച്ചാടണോ എന്നുപോലും തോന്നിപ്പോയി. കാരണം അവൾ വളരെ ചെറുപ്പത്തിൽ തന്നെ ടാലന്റഡ് ആണ്. അവളെ ഇങ്ങനെ സ്‌ക്രീനിൽ കാണുക എന്ന് പറയുമ്പോൾ എന്റെ ജന്മസാഫല്യം അല്ലേ. അങ്ങനെ നമ്മൾ ഓക്കേ പറഞ്ഞു.
ALSO READ: രാത്രിയിൽ ഉറക്കമില്ല! ആറോളം സ്റ്റിച്ചുകൾ ഉണ്ട്; ഇരിക്കാൻ പോലും പറ്റാത്ത വേദനയും; പോസ്റ്റ്പാർട്ടം ദിവസങ്ങളെ എങ്ങനെ ഫേസ് ചെയ്തു?
പുതിയ വീട് ഷിഫ്റ്റ് ചെയ്യുന്ന സമയത്താണ് ഈ അവസരം വന്നത്, അവൾ അന്ന് ഏഴാം ക്ലാസിൽ പഠിക്കുന്ന സമയമാണ്. സ്‌കൂളിലേക്കു പോകാൻ ഇറങ്ങി നിൽക്കുന്നു. ഞാൻ പിടിച്ചുകൊണ്ട് വന്നു പാവാടയും ബ്ലൗസും ഇടാൻ നിർബന്ധിച്ചു, അങ്ങനെ ചുരിദാർ ഇട്ട് ദേഷ്യപ്പെട്ട് നിന്നു. അവളെ അങ്ങനെ നിന്ന് കണ്ടതോടെ ഹരിഹരൻ ഉറപ്പിച്ചു, അതാണ് അവരുടെ ഗൗരി എന്ന്. ആദ്യം ഭയങ്കര ദേഷ്യം ആയി അവൾക്ക്, പക്ഷേ പിന്നെ അവൾ മുണ്ടും ബ്ലൗസും ധരിച്ചെത്തി, അങ്ങനെ ഫോട്ടോസ് എടുത്തു, അങ്ങനെയാണ് ആദ്യമായുള്ള സിനിമ എൻട്രി; മോനിഷയുടെ സിനിമ പ്രവേശത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ശ്രീദേവി അനീസ് കിച്ചണിൽ.

രചയിതാവിനെക്കുറിച്ച്ലക്ഷ്മി ബാല ലക്ഷ്മി ബാല- സമയം മലയാളം എന്റർടെയിൻമെന്റ് സെക്ഷനിൽ സീനിയർ കണ്ടൻ്റ് പ്രൊഡ്യൂസർ. സാമൂഹിക വിഷയങ്ങളിൽ (എടമലക്കുടി ആദിവാസി മേഖലകളിലെ ജീവിത പ്രശ്നങ്ങൾ, കേരളത്തിലെ ഭിക്ഷാടനമാഫിയയുടെ സാന്നിധ്യം തുടങ്ങിയ വിഷയങ്ങളിലുള്ള പരമ്പരകൾ) ആർട്ടിക്കിൾസും സമയം മലയാളത്തിൽ എന്റർടെയിൻമെന്റ് മേഖലയിൽ സെലിബ്രിറ്റികളുടെ അഭിമുഖങ്ങളും ചെയ്യാറുണ്ട്. ഓൺലൈൻ പത്ര മേഖലയിൽ ഒന്പതുവര്ഷത്തെ പ്രവൃത്തി പരിചയം. രസതന്ത്രത്തിൽ ബിരുദവും, കേരള മീഡിയ അക്കാദമിയിൽ നിന്നും ജേർണലിസത്തിൽ പിജി ഡിപ്ലോമയും, സോഷ്യോളജിയിൽ പിജിയും നേടിയിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ഓൺലൈൻ മാധ്യമ സ്ഥാപങ്ങളിലും ഷെയർചാറ്റിൽ സീനിയർ കോപ്പി റൈറ്റർ ആയും പ്രവർത്തിച്ചിട്ടുണ്ട്.... കൂടുതൽ വായിക്കുക





English (US) ·