മോനെ അണ്ണൻ എന്നാ ക്യൂട്ട് ആടാ ഉവേ! ലാലേട്ടൻ പണം എറിഞ്ഞോ അതോ ബ്രാൻഡ് അംബാസിഡർ മാത്രമോ; വീഡിയോയിൽ തിളങ്ങി ലാലേട്ടൻ

4 months ago 5

Authored by: ഋതു നായർ|Samayam Malayalam9 Sept 2025, 5:00 pm

നൃത്തസംവിധായകനും നടനും ആയ മനോജ് മോസസ് ആണ് ലാലേട്ടന്റ് വെറൈറ്റി ലുക്ക് പങ്കിട്ടത്. മലൈക്കോട്ടൈ വാലിബൻ ചിത്രത്തിൽ ലാലേട്ടനോപ്പം മനോജ് തിളങ്ങിയിരുന്നു

manoj moses choreographing for annan the fable  mohanlal kcl t 20 cricket leagueമനോജ് മോസസ് &മോഹൻലാൽ(ഫോട്ടോസ്- Samayam Malayalam)
നെഞ്ചിനകത്ത് ലാലേട്ടൻ നെഞ്ചുവിരിച്ച് ലാലേട്ടൻ മീശ പിരിച്ച് ലാലേട്ടൻ, അങ്ങനെ അങ്ങനെ ലാലേട്ടൻ വർഷങ്ങൾ ആയി മലയാളികളുടെ ഇടം നെഞ്ചിലാണ്. ലാലേട്ടൻ എന്ത് ചെയ്താലും അടുത്തിടെയായി അത് വൈറൽ ആണ്. ഈ അടുത്താണ് വെറൈറ്റി തീമിൽ ഒരുങ്ങിയ പരസ്യം ലോകശ്രദ്ധ തന്നെ പിടിച്ചുവാങ്ങിയത്. പ്രകാശ് വർമ്മയുടെ സംവിധാനത്തിൽ എത്തിയ പരസ്യചിത്രം മില്യൺ കണക്കിന് കാഴ്ചക്കാരെയാണ് നേടിക്കൊടുത്തത്.

ആ പരസ്യം അത്രയും ശ്രദ്ധിക്കപ്പെടാൻ കാരണം അതിന്റെ തീം ആയിരുന്നു. ഇപ്പോഴിതാ കഴിഞ്ഞദിവസം മുതൽ സോഷ്യൽ മീഡിയ നിറയെ വീണ്ടും ലാലേട്ടൻ ആണ് സംഭവം KCL T20 Cricket League ൽ ബ്രാൻഡ് അംബാസിഡർ ആണ് താരമെന്ന് മിക്ക ആളുകൾക്കും അറിവുള്ളതാണ്. ഇതിന്റെ പ്രമോഷന്റെ ഭാഗമായി മനോജ് മോസസ് പങ്കിട്ട ഒരു വീഡിയോ ആണ് വൈറൽ ആയി മാറിയത്. തന്റെ സ്വന്തം അണ്ണന് വേണ്ടി കൊറിയോഗ്രാഫി ചെയ്ത സന്തോഷം ആണ് മനോജ് പങ്കിട്ടത്. വാക്കുകൾക്കതീതമായ ഒരു അനുഗ്രഹം ആയി ഇതിനെ കാണുന്നുവെന്നും മനോജ് പറയുന്നു.

ALSO READ: നമ്പർ പോലും കൈയ്യിൽ ഇല്ല! അച്ഛനും അമ്മയും വർഷങ്ങളായി വിളിക്കാറില്ല! മൂത്തമോൻ എല്ലാദിവസവും വിളിക്കുന്നയാളും; പൊട്ടിചിരിപ്പിച്ച് ധ്യാൻ

സിനിമാ സംഘടനയുടെ ക്രിക്കറ്റ് ലീഗായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള ടീമിന്റെ നായകനായിരുന്ന രുന്ന മോഹൻലാൽ ബ്രാൻഡ് അംബാസിഡറായതോടെ ക്രിക്കറ്റ് ലീഗിന് കൂടുതൽ പ്രചാരം കിട്ടിയിരുന്നു.

മോനെ അണ്ണൻ എന്നാ ക്യൂട്ട് ആടാ ഉവേ! ലാലേട്ടൻ പണം എറിഞ്ഞോ അതോ ബ്രാൻഡ് അംബാസിഡർ മാത്രമോ എന്നിങ്ങനെയുള കമന്റുകൾ പങ്കിട്ടുകൊണ്ടാണ് വൈറൽ പരസ്യചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്,

ALSO READ: വിജയ് സ്വപ്നം കാണുന്നത് കിട്ടണം, അദ്ദേഹം അത് അർഹിക്കുന്നുണ്ട് എന്ന് തൃഷ; ദുബായിൽ എത്തിയപ്പോൾ പറഞ്ഞത്, എനിക്കിത് മടുക്കില്ല!
അതേസമയം ലാലേട്ടന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം ഹൃദയപൂർവ്വം ആവേശമായി തന്നെ തീയറ്ററിൽ പ്രദർശനം തുടരുന്നു. തുടരും ചിത്രത്തിന് ശേഷം തുടർച്ചയായ മൂന്നാമത്തെ 50 കോടി ചിത്രമായി ലാലേട്ടന്റെ ഹൃദയപൂർവ്വം മാറിയിട്ടുണ്ട്. എമ്പുരാനും ‘തുടരും ചിത്രങ്ങളും 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഇതിൽ ‘എമ്പുരാൻ’ മലയാളത്തിലെ ഏറ്റവും വലിയ ആഗോള കളക്ഷൻ റെക്കോർഡ് സ്വന്തമാക്കിയിരുന്നു.

Read Entire Article