മോന്റെ ജനനത്തിലും പ്രത്യേകത! നാല് പെൺമക്കൾക്ക് ശേഷം വീട്ടിലേക്ക് ഒരു ആൺകുട്ടി; വിവാഹവും പിറന്നാളും അഞ്ചിന്

6 months ago 6

Authored by: ഋതു നായർ|Samayam Malayalam6 Jul 2025, 6:50 am

കുഞ്ഞുവാവ വന്ന സന്തോഷത്തിലാണ് ദിയ കൃഷ്ണയും കുടുംബവും; ഹാൻസികക്ക് ശേഷം വീട്ടിലേക്ക് വരുന്ന വാവയെ വരവേൽക്കാൻ വീട് ഒരുങ്ങി കഴിഞ്ഞു

ദിയ കൃഷ്ണദിയ കൃഷ്ണ (ഫോട്ടോസ്- Samayam Malayalam)
കാത്തിരിപ്പുകൾക്ക് ഒടുവിൽ വീട്ടിൽ പുതിയ അംഗം വന്ന സന്തോഷത്തിലാണ് കൃഷ്ണകുമാറും കുടുംബവും. കൃഷ്ണകുമാറിനെയും സിന്ധുവിനെയും സംബന്ധിച്ചിടത്തോളം നാല് പെൺമക്കൾക്ക് ശേഷം വരുന്ന ആൺകുഞ്ഞാണ്‌ ദിയയുടെ കുട്ടി. ആൺപെൺ എന്ന വ്യത്യാസം ഇല്ല്ങ്കിലും നാല് പെൺതരികൾക്ക് ശേഷം വരുന്ന, ഹൻസികക്ക് ശേഷം വീട്ടിൽ എത്തുന്ന കുഞ്ഞുവാവയാണ് ദിയയുടെ മകൻ.

ദിയ ഗർഭിണി ആയപ്പോൾ മുതലുള്ള വിശേഷങ്ങൾ ഒക്കെയും സോഷ്യൽ മീഡിയ വഴി പങ്കിടുന്നത് പതിവായിരുന്നു. ഗർഭിണി ആയ സമയത്താണ് തന്റെ ബിസിനസ് ഫേമിൽ ചില വിഷയങ്ങൾ ഉണ്ടായതും അതിനെ ദിയയും കുടുംബവും നേരിട്ടതും അതേസമയം ദിയയുടെ ഡെലിവറി ഡേറ്റിനും ഒരു പ്രത്യേകതഉണ്ട്.

അഞ്ചാം തീയതിയാണ് ദിയക്ക് ഡെലിവറി നടന്നിരിക്കുന്നത് ചോതിയാണ് നക്ഷത്രമെന്നും ആരാധകർ പറയുന്നു.

ദിയയുടെ പിറന്നാൾ ദിനം മെയ് അഞ്ചാം തീയതി. വിവാഹം സെപ്റ്റംബർ അഞ്ച്. കുഞ്ഞുപിറന്നത് ജൂലൈ അഞ്ചാം തീയതി. അങ്ങനെ അഞ്ചാം തീയതിയുമായി ദിയക്ക് ഒരുപാട് ബന്ധം ഉള്ള ദിവസം എന്നാണ് ആരാധകരും പറയുന്നത്. അതേസമയം അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും ആൺകുഞ്ഞാണ്‌ ജനിച്ചതെന്നും കൃഷ്ണകുമാർ ആണ് അറിയിച്ചത്. അഭിനന്ദന പ്രവാഹം ആണ് സോഷ്യൽ മീഡിയ വഴി ലഭിക്കുന്നതും

ALSO READ:ഏറ്റവും സങ്കടം തോന്നിയ കല്യാണം! റിസ്‌പഷനാണ് അനിലാന്റി വരണമെന്ന് പറഞ്ഞു കോൾ വന്നു; എനിക്ക് അറിയില്ല ഞാൻ എന്തിനാ സങ്കടപ്പെട്ടതെന്ന്
കൃഷ്ണകുമാറിന്റെ രണ്ടാമത്തെ പെൺകുട്ടിയാണ് ദിയ കൃഷണ. അഭിനയിക്കാൻ ഏറെ ഇഷ്ടം ഉണ്ടായിരുന്നു എങ്കിലും വളർന്നപ്പോൾ കൈ വച്ചത് ബിസിനസ് മേഖലയിലാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ അറിയപ്പെടുന്ന ഒരു ബ്രാൻഡിന്റെ സംരംഭക എന്ന നിലയിലാണ് ദിയ ഇന്ന് അറിയപ്പെടുന്നത്.

കൂട്ടിന് കുടുംബം ഒന്നടങ്കം ദിയ്ക്ക് ഒപ്പം തന്നെയാണ്. എങ്കിലും ഏറെ സപ്പോർട്ട് നൽകുന്നത് അശ്വിൻ ആണ്. ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിയത്. ഒരു ബ്രേക്കപ്പിൽ നിന്നും ദിയയെ സംരക്ഷിച്ചു ചേർത്തുപിടിച്ച കരങ്ങൾ ജീവിതത്തിൽ മുഴുവനായും അശ്വിൻ ചേർത്തുനിർത്തി.

അശ്വിൻ തനിക്ക് നൽകുന്ന പിന്തുണയെക്കുറിച്ച് പലവട്ടം ദിയ പറഞ്ഞിട്ടുണ്ട്. അശ്വിന്റെ വീട്ടിലും തന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും ദിയ ചെയ്തുകൊടുക്കാറുണ്ട്. അശ്വിന്റെ അമ്മയുടെ ബിസിനസ് നല്ല രീതിയിൽ മുൻപോട്ട് കൊണ്ടുപോകുന്നതും ദിയയുടെ സഹായത്തോടെയാണ്.

എന്തുതന്നെ ആയാലും പുതിയ കണ്മണി വന്നെത്തുന്നതോടെ ദിയയുടെ ജീവിതം തന്നെ കംപ്ലീറ്റ് ആയി മാറും എന്ന കാര്യത്തിൽ സംശയമില്ല. അവൾ നല്ല മകളും ഭാര്യയും ആണ് അവൾ എന്ന അമ്മയെ കാണാൻ താൻ കാത്തിരിക്കുന്നു എന്നാണ് അടുത്തിടെ സിന്ധു കൃഷ്ണ പറഞ്ഞതും.

Read Entire Article