ചെറുപ്പം മുതലേ ഹോളിവുഡ് സൂപ്പര്‍ ഹീറോകളെ പ്രണയിച്ച ആളാണ് ഉണ്ണി മുകുന്ദന്‍, അങ്ങനെ ഒരു ഹീറോ ആവാന്‍ കഴിയുക എന്നത്, അത് ശബ്ദം കൊണ്ടായാലും സാധിച്ചു എന്നത് ശരിക്കും സ്വപ്‌ന സാക്ഷാത്കാരം തന്നെയാണ് എന്ന് ഉണ്ണി മുകുന്ദന്‍
ഹീമാന് മലയാളത്തിൽ ഇനി ഉണ്ണി മുകുന്ദൻറെ ശബ്ദംപിന്നീട് രാഷ്ട്രീയത്തിന്റെ പേരിലും തിരഞ്ഞെടുപ്പുകളുടെ പേരിലും പലതിലും ഉണ്ണി മുകുന്ദന് വിമര്‍ശനങ്ങളും കളിയാക്കലും നേരിടേണ്ടി വന്നു. അവസരങ്ങള്‍ പോലും നിഷേധിച്ചു. പക്ഷേ അവിടെ ഒന്നും ഉണ്ണിയെ തളര്‍ത്താന്‍ കഴിയില്ല, ഉണ്ണി തന്റെ സ്വപ്‌നങ്ങളുമായി മുന്നോട്ടു പോകുകയാണ്. അത് വിജയത്തിലേക്ക് തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത് എന്നതിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റാണ് ഇപ്പോള്‍ വന്നിരിയ്ക്കന്നത്. അതെ, ഉണ്ണി മുകുന്ദന്റെ കരിയറില്‍ ഇനിയൊരു ഹോളിവുഡ് ടച്ച് വരാന്‍ പോകുന്നു.
Also Read: സ്‌നേഹത്തിന്റെ ഒരു മഹാസമുദ്രത്തിലേക്കാണ് ഞാന്‍ ഉണര്‍ന്നത്; പിറന്നാള്‍ ദിവസത്തെ കുറിച്ച് മോഹന്‍ലാല്‍, എല്ലാവര്‍ക്കും നന്ദിചെറുപ്പം മുതലേ സൂപ്പര്‍ ഹീറോ സിനിമകളുടെയും കഥാപാത്രങ്ങളുടെയും കടുത്ത ആരാധകനായ ഉണ്ണി ഇനി He-Man ന്റെ ശബ്ദമാവും. ഹീമാന്‍ ആന്റ് മാസ്‌റ്റേഴ്‌സ് ഓഫ് ദി യൂണിവേഴ്‌സ് എന്ന ഹോളിവുഡ് സൂപ്പര്‍ ഹീറോ പടത്തില്‍, നായകനായ ഹീമാന് മലയാളം ഡബ്ബിങ് നല്‍കുന്നത് ഉണ്ണി മുകുന്ദനാണ്. സോണി പിക്‌ചേഴ്‌സ്- എംജിഎം ഫാന്റസി ചിത്രത്തിന്റെ ഔദ്യോഗിക മലയാളം പതിപ്പിലാണ് ഉണ്ണി മുകുന്ദന്‍ നായകന് ശബ്ദം നല്‍കുന്നത്.
ആദ്യം എന്നെ കേട്ടു, പിന്നെ എന്നെ നിശബ്ദനാക്കി. എന്റെയുള്ളില്‍ ഒരു തീജ്വാലമായതിന് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് താന്‍ ഹീമാന്റെ ശബ്ദമാകുന്നു എന്ന് ഉണ്ണി ആരാധകരെ അറിയിച്ചത്.
ഒരു നൈന്റീസ് കിഡ് ആയ എനിക്ക് ഹീമാന്‍ ഒരിക്കലും വെറുമൊരു കഥാപാത്രം മാത്രമായിരുന്നില്ല. എന്റെ ശക്തിയും ധൈര്യവും വീരത്വവുമായിരുന്നു. ഇന്ന്, ഞാന്‍ വളര്‍ന്നുവന്ന നായകന്റെ തന്നെ മലയാള ശബ്ദമായി മാറുമ്പോള്‍ ജീവിതം പൂര്‍ണ്ണ വൃത്തത്തിലേക്ക് വന്നിരിക്കുന്നു. ഡബ്ബിംഗ് സ്റ്റുഡിയോയ്ക്കുള്ളില്‍ നിന്ന് ഞാന്‍ പറഞ്ഞു, ''എന്റെ ഉള്ളിലുള്ള ആ ശക്തി കൂടി വാസ, ഗ്രേസ്‌കലിന്റെ ശക്തിയാല്‍... എനിക്ക് ശക്തിയുണ്ട്!'' ആഴത്തില്‍ വികാരഭരിതനും അവിശ്വസനീയനുമായിരുന്നു ആ നിമിഷം
ഒരു നിമിഷത്തേക്ക്, ഞാന്‍ ഒരു നടനല്ല, വീണ്ടും ആ കൊച്ചുകുട്ടിയായിരുന്നു, ഹീമാന്റെ മാന്ത്രികതയില്‍ മുഴുകി. ശരിക്കും സ്വപ്‌നം കണ്ടത് യാഥാര്‍ത്ഥ്യമാവുന്നു- ഉണ്ണി മുകുന്ദന്‍ പറഞ്ഞു






English (US) ·