Authored by: ഋതു നായർ|Samayam Malayalam•2 Jun 2025, 7:57 pm
ആറുതലമുറകളായി ഡോക്ടേഴ്സ് ആണ് നീരജയുടെ കുടുംബം. നീരജ ആറാമത്തെ തലമുറയിലെ ഡോക്ടർ ആണ്. നീരാജയുടെ അമ്മയുടെ വിയോഗം കഴിഞ്ഞിട്ട് ഒരു വർഷം ആയെങ്കിലും ഇന്നും ആ വേദന ഉണ്ടാക്കിയ ആഴം കുടുംബത്തിന് വിട്ടുമാറിയിട്ടില്ല
നീരജ റോൺസൻ (ഫോട്ടോസ്- Samayam Malayalam) അച്ഛനും അമ്മയും അനുജനും എല്ലാം ഡോക്ടേഴ്സ് ആണ്. അറിയപ്പെടുന്ന ആശുപത്രിയുടെ ഉടമകൾ. എന്നാൽ ഒരു വര്ഷം മുൻപേ ആണ് നീരാജയുടെ അമ്മ വിടവാങ്ങുന്നത്. ശരിക്കും ആർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ ആകില്ല ഡയാനയുടെ യാത്ര. അന്പത്തിയഞ്ചാം വയസിൽ 'അമ്മ വിടവാങ്ങുമ്പോൾ പതിനാലോളം ഡിഗ്രികൾ ആണ് അമ്മ നേടിയതെന്ന് അഭിമാനത്തോടെ പറയുകയാണ് നീരജയും റൊൺസനും. ഇരുവരെയും ഒരേപോലെ സ്നേഹിച്ച ഡയാനയുടെ ഏറ്റവും ഒടുവിലത്തെ ആഗ്രഹം ഒന്നാം വര്ഷം നിറവേറ്റിയതിന്റെ നിർവൃതിയിലാണ് രണ്ടുപേരും.
ALSO READ:ജീവിതത്തിൽ സംഭവിച്ചതൊന്നും അത്ര സുഖമുള്ള കാര്യങ്ങളല്ല; ഒറ്റയ്ക്ക് ജീവിക്കാൻ പേടിക്കണ്ട ഏറ്റവും സുഖമുള്ള കാര്യമതാണവക്കീലാണ് ഡോക്ടർ ആണ് അമ്മയുടെ അവസാന നാളുകൾ വരെ പഠനം ആയിരുന്നു മെയിൻ ലക്ഷ്യമെന്നാണ് നീരജ പറയുന്നത്. നീരജയുടെ അച്ഛനും അനുജനും എല്ലാം ഡോക്ടേഴ്സ് ആണ്. ഇട്ടുമൂടാനുള്ള പണം കുടുംബത്തിനുണ്ട് എങ്കിലും എളിമയോടെയുള്ള നീരജയുടെ സംസാരത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നത്. ഒപ്പം അമ്മയുടെ വിയോഗം ഉൾക്കൊള്ളാൻ കുടുംബത്തിന് സാധിക്കട്ടെ എന്നുള്ള വാക്കുകളും.ALSO READ:കുഞ്ഞാറ്റയുടെയും നമിതയുടെയും പിന്നാലെ മീനാക്ഷി; വിവാഹം ഉടനില്ല എംഡി കൂടി കഴിയണം! താരപുത്രിയെക്കുറിച്ച് സോഷ്യൽമീഡിയ
മകള്ക്ക് ഇഷ്ടമുള്ള കാര്യം പഠിപ്പിക്കാനും നീരജയുടെ ഇഷ്ടത്തിന് വിവാഹം കഴിപ്പിക്കാനും ഒക്കെ നേതൃത്വം കൊടുത്ത് ഡയാന ആയിരുന്നു. ഇനി ഹോസ്പിറ്റൽ നടത്തിപ്പെല്ലാം നീരജയും കുടുംബവും കൂടി ആണ് നടത്തുന്നത്. അമ്മയുടെ പേഷ്യന്റ്സ് മകളുടെ പേഷ്യന്റ്സ് ആയി വരുന്നതിലെ സന്തോഷം വിഷമത്തോടെ ആണെങ്കിലും റോൺസൻ പറയുന്നു. വലിയ മൂക്കുത്തി വലിയ പൊട്ടും ഒക്കെ ആയിരുന്നു അമ്മയുടെ ഇഷ്ടങ്ങൾ അത് അങ്ങനെ കണ്ടുവളർന്ന തനിക്ക് പകർത്താൻ സന്തോഷം മാത്രമെന്നും നീരജ ഇക്കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.





English (US) ·