Authored by: അശ്വിനി പി|Samayam Malayalam•4 Jun 2025, 3:04 pm
താൻ അസൂയയോടെ കാണുന്ന നടനാണ് ജോജു ജോർജ് എന്ന് സാക്ഷൽ കമൽ ഹാസൻ പറഞ്ഞ വീഡിയോ വൈറലായിരുന്നു. തഗ്ഗ് ലൈഫിന്റെ ഓഡിയോ ലോഞ്ച് വേദിയിലായിരുന്നു ആ അഭിമാന നിമിഷം
ജോജു ജോർജ് (ഫോട്ടോസ്- Samayam Malayalam) സിനിമയും കുടുംബവും എങ്ങനെ കണക്ട് ആകുന്നു എന്നത് ജോജുവിന്റെ ഈ വീഡിയോയിൽ കാണാം. കുടുംബത്തിനൊപ്പം കാറിൽ സഞ്ചരിയ്ക്കുന്ന ഒരു വീഡിയോ, ഭാര്യ ഡ്രൈവ് ചെയ്യുന്നു, പിന്നിൽ മൂന്ന് മക്കളും, മകൾ തഗ്ഗ് ലൈഫിലെ പാട്ട് പാടുന്നു, ജോജു അത് വീഡിയോയിൽ പകർത്തുന്നു. അതി മനോഹരമായ ശബ്ദത്തിൽ ജോജുവിന്റെ പാത്തു പാടുന്നതിനൊപ്പം നടനും മൂളുന്നുണ്ട്. പാട്ട് പാടിക്കഴിഞ്ഞതിന് ശേഷം, നാളെ തഗ്ഗ് ലൈഫ് റിലീസാണ് എല്ലാവരും കാണണം എന്നും ജോജു ജോർജ് പറയുന്നുണ്ട്.
Also Read: ഞാൻ മരിക്കില്ല എന്ന് എനിക്കുറപ്പായിരുന്നു, പക്ഷേ ഈ അവസ്ഥ എന്റെ മകളെ ബാധിക്കരുത് എന്ന് മനസ്സിലുറപ്പിച്ചു; അതിജീവനത്തെ കുറിച്ച് ഗൗതമിജോജുവിന്റെ ഫാമിലി ബോണ്ടിങും, മകളുടെ മനോഹരമായ പാട്ടുമാണ് വീഡിയോയിലെ ആകർഷണം. മിനിട്ടുകൾക്ക് മുൻപെ പങ്കുവച്ച വീഡിയോയ്ക്ക് താഴെ ആഹ എന്ന കമന്റുമായി നടി അഭിരാമി എത്തി. നിരവധി ലൈക്കുകളും കമന്റുകളും വന്നുകൊണ്ടിരിയ്കക്ുകയാണ് ഈ ക്യൂട്ട് വീഡിയോയ്ക്ക്. തഗ്ഗ് ലൈഫിന് ഇതിലും മനോഹരമായ ഒരു പ്രമോഷൻ ഈ അവസാന നിമിഷത്തിൽ കിട്ടാനില്ല എന്ന അഭിപ്രായമുള്ളവരും ഉണ്ട്.
ജോജു ജോർജിന്റെ മകൾ പാത്തുവിന്റെ പാട്ട് വൈറലാവുന്നത് ഇതാദ്യമല്ല. പലപ്പോഴും മകൾ പാടുന്ന വീഡിയോ ജോജു ജോർജ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. കൂടാതെ പണിയുടെ സക്സസ് മീറ്റിലും, ഏഷ്യനെറ്റിന്റെ സ്റ്റാർ സിംഗർ വേദിയിലും പാത്തു പാടിയത് വൈറലായിരുന്നു.
മോള് പാടുന്നു, ഭാര്യ കാറോടിക്കുന്നു, ജോജു അത് വീഡിയോ എടുക്കുന്നു; ആഹ! എത്ര മനോഹരമായ നിമിഷം; ഇതിലും ക്യൂട്ടായ പ്രമോഷൻ വേറെയില്ല!
തഗ്ഗ് ലൈഫ് എന്ന ചിത്രത്തിലേക്ക് എത്തുകയാണെങ്കിൽ, ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒറു കഥാപാത്രമായിട്ടാണ് ജോജു ജോർജ് വരുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ, ഞാൻ അസൂയയോടെ കാണുന്ന നടന്മാരിൽ ഒരാളാണ് ജോജു എന്ന് കമൽ ഹാസൻ പറഞ്ഞത് മലയാളികൾക്കും അഭിമാന നിമിഷമായിരുന്നു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·