Published: August 09, 2025 11:18 AM IST
1 minute Read
മഡ്രിഡ് ∙ ബാർസിലോന കോച്ച് ഹൻസി ഫ്ലിക്, അസിസ്റ്റന്റ് മാർക്കസ് സോർഗ് എന്നിവർക്ക് മോശം പെരുമാറ്റത്തിന്റെ പേരിൽ ഓരോ യൂറോപ്യൻ മത്സരത്തിൽ വിലക്കും 20,000 യൂറോ (20.4 ലക്ഷം രൂപ) വീതം പിഴയും ശിക്ഷ. യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫയാണ് അച്ചടക്ക നടപടിയെടുത്തത്. ഇരുവർക്കും അടുത്ത സീസണിലെ ആദ്യ ചാംപ്യൻസ് ലീഗ് മത്സരം നഷ്ടമാകും.
മേയിൽ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെതിരെ നടന്ന ചാംപ്യൻസ് ലീഗ് സെമിഫൈനൽ മത്സരത്തിൽ റഫറിയുടെ തീരുമാനങ്ങൾക്കെതിരെ ഹൻസി ഫ്ലിക് പരസ്യമായി പ്രതികരിച്ചതിന്റെ പേരിലാണ് അച്ചടക്ക നടപടി. ആരാധകരുടെ മോശം പെരുമാറ്റത്തിന് ഇന്ററും ബാർസയും പിഴയൊടുക്കണം.
English Summary:








English (US) ·