Published: April 10 , 2025 09:57 AM IST
1 minute Read
മുല്ലൻപുർ ∙ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തിനു പഞ്ചാബ് കിങ്സ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‍വെലിനെതിരെ നടപടി. ഐപിഎൽ പെരുമാറ്റച്ചട്ട ലംഘനത്തിന് മാക്സ്‌വെലിന് മാച്ച് ഫീയുടെ 25 ശതമാനം പിഴവിധിച്ചു. എന്നാൽ മാക്സ്‍വെലിന്റെ ഭാഗത്തുനിന്നുണ്ടായ ചട്ടലംഘനം എന്താണെന്ന് ഐപിഎൽ അറിയിച്ചിട്ടില്ല.
തന്റെ ഭാഗത്തുനിന്നുണ്ടായ പിഴവ് മാക്സ്‍വെൽ അംഗീകരിച്ചതായി സംഘാടകർ വാർത്താകുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഒരു റൺ മാത്രമെടുത്താണ് മാക്സ്‍വെൽ പുറത്തായത്. നേരിട്ട രണ്ടാം പന്തിൽ അശ്വിൻ താരത്തെ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ബാറ്റിങ്ങിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിലും ആ ക്ഷീണം താരം ബോളിങ്ങിൽ തീർത്തു. രണ്ടോവറുകൾ പന്തെറിഞ്ഞ താരം 11 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
മത്സരത്തിൽ ചെന്നൈയെ 18 റൺസിനു തോൽപിച്ച പഞ്ചാബ് ഐപിഎലിലെ തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 219 റൺസെടുത്തപ്പോൾ ചെന്നൈയ്ക്ക് 5 വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
English Summary:








English (US) ·