Published: May 16 , 2025 05:20 PM IST
1 minute Read
ന്യൂഡൽഹി ∙ 7 മാസത്തെ ഇടവേളയ്ക്കുശേഷം ഓപ്പണിങ് ബാറ്റർ ഷെഫാലി വർമ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ. ഇംഗ്ലണ്ടിനെതിരെ ജൂൺ 28ന് ആരംഭിക്കുന്ന 5 മത്സര ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലാണ് ഷെഫാലിയെയും ഉൾപ്പെടുത്തിയത്. മലയാളി താരങ്ങളിലാർക്കും ഏകദിന, ട്വന്റി20 ടീമുകളിൽ ഇടം ലഭിച്ചില്ല.
മോശം ഫോമിനെത്തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ ദേശീയ ടീമിൽനിന്നു പുറത്തായ ഷെഫാലി വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിലെ (ഡബ്ല്യുപിഎൽ) മികച്ച പ്രകടനങ്ങളുടെ കരുത്തിലാണ് തിരിച്ചെത്തിയത്. എന്നാൽ ജൂലൈ 16ന് ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഷെഫാലിയില്ല. ഇരു ടീമുകളെയും ഹർമൻപ്രീത് കൗർ നയിക്കും. സ്മൃതി മന്ഥന വൈസ് ക്യാപ്റ്റൻ.
English Summary:








English (US) ·